IJKVOICE

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുടെയും മ്യത ദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്. മംഗല്‍പാടി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ച് ബന്ധുകൾക്ക് വിട്ടുകൊടുത്തു. രാത്രിയോടെ മൃതദ്ദേഹങ്ങൾ വസതിയിൽ എത്തിക്കും രാവിലെ 10 […]

ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിന് സമ്മാനിച്ചു.

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മികച്ച കോളേജായി തെരെഞ്ഞെടുക്കപ്പെട്ട സെൻ്റ് |ജോസഫ് സ് കോളേജ് പഠന പാഠ്യേതര വിഷയയങ്ങളിൽ പുലർത്തുന്ന പ്രവർത്തനമികവിനെ വിലയിരുത്തിയാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടോണി എനോക്കാരനിൽ നിന്നും പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ബ്ലസി പുരസ്കാരം ഏറ്റുവാങ്ങി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച […]

ചേർപ്പ് വല്ലച്ചിറയിൽ നിന്നും 5ഗ്രാം മെത്താംഫെറ്റമിൻ എക്‌സൈസ് കമ്മിഷണർടെ മധ്യ മേഖല സ്‌ക്വാഡും ചേർപ്പ് എക്‌സൈസും ചേർന്ന് പിടികൂടി.

വല്ലച്ചിറ മിനി ഗ്രൗണ്ടിന്റെ പരിസരത്തു നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 5ഗ്രാം യെല്ലോ കളർ മെത്താംഫെറ്റമിൻ ആയി രണ്ടു യുവാക്കളെ പിടികൂടിയത്. വല്ലച്ചിറ സ്വദേശി അങ്ങാടി പറമ്പിൽ അനിൽകുമാർ മകൻ 23 വയസ് ഉള്ള അക്ഷയ് ചാലക്കുടി പരിയാരം സ്വദേശി അരിങ്ങായി സജീവ് മകൻ 21 വയസുള്ള അതുൽ കൃഷ്ണ എന്നിവരെയാണ് മയക്കുമരുന്ന് മായി പിടികൂടിയത്

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്‍പാടി […]