IJKVOICE

മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.

ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ. 5 ഓർഡനറി ബസുകളും 8 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ പ്രത്യേക സർവ്വീസിനായി തയ്യാറാക്കിയിരിക്കുന്നത്. പുല്ലൂർ, വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂർ, പോട്ട, ചാലക്കുടി, അങ്കമാലി വഴിയായിരിക്കും യാത്ര. ഇതിനു പുറമെ സ്ഥിരമായി നടത്തുന്ന […]

കലാലയ രത്ന പുരസ്കാരം സമ്മാനിച്ചു.

ഇരിങ്ങാലക്കുട: സംരംഭകത്വത്തിന്റെ പുത്തൻ സാധ്യതകളും അതിലേക്കുള്ള അറിവുകളും ഇന്നത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും, യുവത്വം തൊഴിൽ അന്വേഷകരിൽനിന്നും തൊഴിൽ ദാതാക്കളാകണമെന്നും ഡോ. ടി. പി. സെൻകുമാർ ഐ.പി.എസ്. ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന സംസ്ഥാനതല പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളേജ് ഫാ.ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ നാട്ടിക ശ്രീനാരായണ കോളേജിലെ നിധിൻദാസ് കെ. എച്ച് പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ […]

കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ആഗോളതലത്തിൽ നടത്തിയ

ദേശിയോദ്ഗ്രഥനഗീതം രചന മത്സരത്തിൽ പുരസ്കാരം നേടിയ വെള്ളാങ്കല്ലൂർ സ്വദേശി ശാരികദാസ് ഇടമനക്കു അഭിനന്ദനങ്ങൾ . ലോകമാതൃ ഭാഷാ ദിനത്തിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാണ്മ വേദിയിൽ വച്ചു പുരസ്കാരം ഏറ്റു വാങ്ങി.