IJKVOICE

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ മറ്റത്തൂര്‍ കോടാലി സ്വദേശി വിജയവിലാസം വീട്ടില്‍ മനു എന്ന മനീഷ് കുമാറിനെ (38 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങി 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത […]

കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കാറളം : വീടിന്റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ടിയനെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണ മാവില്ല, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ്, അരുൺരാജ് സന്ദീപ്, ഹോം ഗാർഡമാരായ മൃതുജ്ഞയൻ, ജയൻ എന്നിവർ രക്ഷാ […]

ബാംഗ്ലൂർ വെച്ച് നടന്ന ദേശീയ ബെഞ്ച് പ്രസ്സ് മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കലം നേടിയ തൃശ്ശൂർ റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ എസ് ഐ രാമചന്ദ്രനെ ബഹു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് അനുമോദിച്ചു.

ഗജമുത്തശ്ശി പിടിയാന താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ മുതിർന്ന പിടിയാന താര ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക് (80 ന് മുകളിൽ പ്രായം കാണും ). 1957 ൽ മെയ് 9 നു കമല സർക്കസ് ഉടമ കെ.ദാമോദരൻ ആണ് ആനയെ ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും നിയോഗം ലഭിച്ചിട്ടുണ്ട് താരക്ക്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രായം ഉണ്ടായിരുന്ന ഗജമുത്തശ്ശി. അനേകം വർഷം ഭഗവാനെ സേവിച്ചു. കുറച്ചു വർഷങ്ങളായി […]