IJKVOICE

ഗജമുത്തശ്ശി പിടിയാന താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ മുതിർന്ന പിടിയാന താര ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക് (80 ന് മുകളിൽ പ്രായം കാണും ). 1957 ൽ മെയ് 9 നു കമല സർക്കസ് ഉടമ കെ.ദാമോദരൻ ആണ് ആനയെ ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും നിയോഗം ലഭിച്ചിട്ടുണ്ട് താരക്ക്.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രായം ഉണ്ടായിരുന്ന ഗജമുത്തശ്ശി. അനേകം വർഷം ഭഗവാനെ സേവിച്ചു. കുറച്ചു വർഷങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആനക്കോട്ടയിൽ നിന്നും പുറത്തേക്ക് അയക്കാറില്ല. തറിയിൽ കഴകെട്ടി നിർത്തിയിരിക്കുക ആയിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖം വളരെ കൂടുതലായിരുന്നു ആനക്ക് ദേവസ്വം മികച്ച പരിചരണം നൽകിയിരുന്നു.

ഇന്ന് സന്ധ്യക്ക് 7.00 മണിയോടെ ഗജമുത്തശ്ശി ഗുരുവായൂർ ദേവസ്വം താര ചെരിഞ്ഞു 🙏🏼🙏🏼🙏🏼