IJKVOICE

വാഹന അപകടത്തിൽ മരിച്ചു

തൃശ്ശൂർ കുണ്ടുകാട് -വട്ടപ്പാറ പുത്തൻപുരക്കൽ മാർക്കോസിന്റെ മകൻ സിറിൽ (25) കൊൽക്കത്തയിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചു

കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന ചരിഞ്ഞു

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാഴൂർ വില്ലേജ് ചേറ്റക്കുളം പാറക്കുളങ്ങര അമ്പലത്തിന് മുൻവശം കെട്ടിയിരുന്ന കാട്ടൂർ കോഴിപ്പറമ്പിൽ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന 61 വയസ്സ് ഇന്ന് 01.03.25 തിയതി 04.00 മണിയോടെ ചരിഞ്ഞു

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേത്തല എൽതുരുത്ത് സ്വദേശി 20 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആദിത്യൻ. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം

ആദരാഞ്ജലികൾ

താഴേക്കാട് കുണ്ടൂപ്പാടം വാസുപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്ത് കുരിയംപറമ്പിൽ രാജൻ മകൾ ഭാഗ്യലക്ഷ്മി നിര്യതയായി

കൊടകര സഹൃദയ കോളേജിന് കിരീടം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ഓൾ കേരളാ ഇന്റർകോളേജിയേറ്റ് വടംവലി ടൂർണമെൻ്റിൽ പുരുഷ വനിത വിഭാഗങ്ങളിൽ കൊടകര സഹൃദയ കോളേജിന് കിരീടം.

തലയടിച്ച് വീണ അധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് തള്ളിയതോടെ നിലത്ത് തലയടിച്ച് വീണ അധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനായ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി 55 വയസ്സുള്ള അനിൽ ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചൂലിശ്ശേരി സ്വദേശി രാജരാജനെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന തൃശൂർ സംഗീത നാടക അക്കാഡമി കോമ്പൗണ്ടിൽ വെച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. രാത്രി സംഗീത നാടക്കാദമിക്ക് തൊട്ടപ്പുറത്തുള്ള കെ ടി ഡി സി […]

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]

പ്രതിഷേധ സമരം നടത്തി

സംസ്ഥാനപാത കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം മൂലം ദുരിതത്തിലായെന്നാരോപിച്ച് മാപ്രാണത്ത് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി