IJKVOICE

വിദ്യാർത്ഥി മുങ്ങിമരിച്ചു

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു* :

അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹൗസിൽ ഹരീഷ് മകൻ ശ്രീഹരി (22) ഇന്ന് രാവിലെ കുളിക്കാനിറങ്ങിയപ്പോൾ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാണാതാവുകയായിരുന്നു.

അച്ഛനോടൊപ്പം രാവിലെ അഞ്ചരയോടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതായതോടെ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

തൃശ്ശൂർ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്