IJKVOICE

എ.എസ്.ഐ. അറസ്റ്റിൽ

എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടക സ്പീക്കറുടെ ബന്ധു വീട്ടിൽ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ ഗ്രേഡ് എ.എ സ്.ഐ. അറസ്റ്റിൽ. കൊടു ങ്ങല്ലൂർ പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എ.എസ്.ഐ. ഷെഫീർ ബാബു(48) വിനെയാണ് കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇയാളുടെ നേതൃത്വ ത്തിൽ കർണാടക സ്പീക്കറുടെ ബന്ധുവായ ബീഡി വ്യവ സായിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കർണാട കയിൽനിന്നെത്തിയ പോലീസ്‌ സംഘം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെയാണ് ശനിയാഴ്ച ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കർണാടകയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ അവധിയിലായിരുന്നു. നാലുവർഷം മുമ്പാണ് ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെത്തിയത്.

കേസിൽ രണ്ട് കൊല്ലം സ്വദേശികളെ കഴിഞ്ഞയാഴ്ച കർണാടക പോലീസ് പിടികൂ ടിയിരുന്നു. കടവൂർ സ്വദേശി അനിൽ ആൻ്റണി, അഞ്ചാലുംമൂട് പെരുമൺ സ്വദേശി സച്ചിൻ എന്നിവരാണ് പിടിയിലായത്. ജനുവരി മൂന്നിനാ യിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളിൽ ഭൂരിഭാഗം പേരും കൊല്ലം സ്വദേശിക ളാണ്. പ്രതികൾ രണ്ട് കാറുകളിലായാണ് വ്യവസായിയുടെ വീട്ടിലെത്തിയത്. പ്രതികൾ ഉപയോഗിച്ച കാറുകളിലൊന്ന് കൊട്ടിയം തഴുത്തലയിൽ നിന്ന് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു