കെ എസ് ഇ ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരി ഉടമയും, ജോളി ബാർ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ : പരേതയായ പൗളി (തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ കുടുംബാംഗം). മക്കൾ : സോജ, സിമി, സീന, സുജ, സീമ
(ഡയറക്ടർ, കെ എസ് ഇ )
മരുമക്കൾ : ടോം ജോസ് പുത്തൻപുരയ്ക്കൽ
(മുൻ ചീഫ് സെക്രട്ടറി), ഷാജി പി ജേക്കബ്ബ് പുത്തൻപുരയിൽ (റിട്ട പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ), ഡോ സാബു ആൻ്റണി പാത്താടൻ, ഡോ ജോർജ് വർക്കി ചാവേലിൽ,
ഡോ ജോസഫ് ജോർജ്ജ് മേയ്ക്കാട്ടുകുളം