IJKVOICE

നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തു.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ.. ഇതേ കേസിൽ തൃശൂരിലെ പ്രമുഖ വ്യവസായി പത്മശ്രീ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അമിത പലിശ വാഗ്ദാനം നൽകി കോടികൾ ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച് തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് നടപടി.കേസിൽ അറസ്റ്റിലാക്കുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. ഡയറക്ടർ ബോർഡ് അംഗങ്ങളായ സുന്ദർ മേനോൻ , ബിജു […]

തൃശൂർ ചേലക്കരയിൽ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

ചേലക്കര ഗവ SMT സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥി ചീപ്പാറവീട്ടിൽ അബ്ദുൾസിയാദിൻ്റെ മകൻ പത്തു വയസുള്ള അസിം സായിദാണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ നിന്നും നേരം വൈകി എത്തിയത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചേലക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ചേലക്കര ഗവ. SM T സ്കൂളിൽനിന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലി യുടെയും മകൾ 10 വയസ്സുള്ള എൽവിന റെജി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 . 00 മണിയോടെയാണ് സംഭവം. വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 5 -ആം ക്ലാസ് വിദ്യാര്ഥിനിയാണ. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഇരിഞ്ഞാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

ഇരിങ്ങാലക്കുടയിലെ സാമൂഹിക സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡണ്ടായി ഷാജു ജോർജും സെക്രട്ടറിയായി രാജേഷ് മേനോനും ട്രഷററായി സെബാസ്റ്റ്യൻ സി ജെയും സ്ഥാനമേറ്റു. പ്രസിഡണ്ട് കെ ജെ ജോജോ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഗവർണർ ടി ജെ പ്രിൻസ്, അനൂപ് ചന്ദ്രൻ, രമേഷ് കൂട്ടാല, രാജേഷ് കുമാർ, പി .ടി ജോർജ്, വിപിൻ പാറമേക്കാട്ടിൽ, […]