ഇന്തോനേഷ്യയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ഒരു സ്നേഹ സമ്മാനം.

അവിട്ടത്തൂർ: മസ്തിഷ്കാഘാതം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന അവിട്ടത്തൂർ സ്വദേശി ശ്രീകാന്തിന് സ്നേഹ സമ്മാനം സ്വരൂപിച്ച് ഇന്തോനേഷ്യ ബാത്താം മലയാളി ക്ലബ്. ഇന്ന് രാവിലെ ചികിത്സ സഹായ സമിതി കോർഡിനേറ്റർ ജോളി മാസ്റ്റർ കൈവശം 80000 രൂപ ശ്രീ വിപിൻ പാറമേക്കാട്ടിൽ ശ്രീമതി മഡിയ സുഹാർത്തിക എന്നിവർ ചേർന്ന് കൈമാറി. സമിതി ട്രഷറർ ഋഷിൽ, വാർഡ് 6 ലെ മെമ്പർ ബിബിൻ തുടിയത്ത്, പൊതുപ്രവർത്തകൻ ശ്രീ ജിതീഷ് മോഹൻ, ശ്രീ ഗിരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്ന. ഇന്തോനേഷ്യയിലെ ബാത്താം ദ്വീപിലെ […]
മഠത്തിക്കര സ്വദേശി മോഹനൻ കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

ഇരിങ്ങാലക്കുട : കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മഠത്തിക്കര സ്വദേശിയായ പൊതു പ്രവർത്തകൻ മോഹനൻ മാതൃകയായി.ഐക്കരക്കുന്ന് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് ഉടമ കല്ലേറ്റുംകര സ്വദേശിനിക്ക് കൈമാറിയത്.കളഞ്ഞു കിട്ടിയ മാല മോഹനൻ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ വച്ചാണ് മാല ഉടമയ്ക്ക് തിരിച്ചു നൽകിയത്.കല്ലേറ്റുംങ്കര സ്വദേശികളായ കളക്കാട്ട്ക്കാരൻ ഷിഹാബ് ഷമല ദമ്പതികളുടെ മൂന്നര പവൻ്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ […]
മാലാന്ത്ര മാമൻ മകൻ വിശ്വനാഥൻ (85) മരണപ്പെട്ടു

ഭാര്യ സരോജിനി മക്കൾ . വത്സല,വിനോദ്കുമാർ, സതീഷ് മരുമക്കൾ . വിജയൻ.,ലിജി, ജിഷ സഹോദരങ്ങൾ. (Late)കൃഷ്ണൻ കുട്ടി, ഭാസ്കരൻ സംസ്കാരം 11/08/24 ന് ഞായർ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മുരിയാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മുരിയാട് പാനപ്പന്തൽ റോഡ് കുഴിക്കാട്ടിപ്പുറത്ത് കുമാരൻ നായരുടെയും വടക്കൂട്ട് സരസ്വതി അമ്മയുടെയും മകൾ പ്രസന്ന ( 53 )അന്തരിച്ചു.

ഭർത്താവ് രവി മകൾ കൃഷ്ണ സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണമാലയും മോഷ്ടിച്ച ഹോംനേഴ്സ് പിടിയിൽ

ഇരിഞ്ഞാലക്കുട*: കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട് ജില്ലയിൽ കോട്ടായി ദേശത്ത് താമസിക്കുന്ന ചമ്പക്കുളം ശിവൻന്റെ ഭാര്യ സാമ ആർ 31 വയസ്സ് എന്ന യുവതിയാണ് ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായത്. ഇരിഞ്ഞാലക്കുട ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ എസ് ഐ അജിത്ത് കെ,റൂറൽ വനിതാ എസ് […]
തൃശൂർ തളിക്കുളത്ത് തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു.

നമ്പിക്കടവിൽ താമസിക്കുന്ന 52 വയസ്സുള്ള സുനിൽകുമാർ ആണ് മരിച്ചത്. രാവിലെ 6:40ഓടെ ആയിരുന്നു അപകടം.നമ്പിക്കടവ് ബീച്ചിൽ കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരുപ്പടന്ന തെരുവ് നായ് ശല്യം രൂഷം, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കടിച്ച് നശിപ്പിച്ചു.
കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.
പെരിഞ്ഞനം വെസ്റ്റില്‍ പെയിന്റിങ്ങ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

കയ്പമംഗലം അറവുശാല സലാമത്ത് വളവ് സ്വദേശിയും ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ താമസക്കാരനുമായ പുഴങ്കരയില്ലത്ത് അടിമക്കുഞ്ഞി യുടെ മകൻ സുധീർ (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണം സംഭവം, പെരിഞ്ഞനം വെസ്റ്റ് എന്‍.ജെ.എം. ഓഡിറ്റോറിയത്തിന് തെക്ക് വശം നെടുംപറമ്പിനടുത്തുള്ള ഒരു വീട്ടില്‍ പെയിന്റിങ്ങ് നടന്നുകൊണ്ടിരിക്കേയാണ് അപകടമുണ്ടായത്. പ്രഷര്‍ പമ്പില്‍ നിന്നുമാണ് ഷോക്കേറ്റത്, ഉടന്‍ തന്നെ ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍എ.ആര്‍. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ നിര്യാതയായി.

അവിട്ടത്തൂർ- ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ (78 വയസ്) നിര്യാതയായി. മൃതദേഹ സംസ്കാരകർമ്മം 9-8-24. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തുർ തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ. ഇരിങ്ങാലക്കുട പറമ്പി കുടുംബാംഗമാണ്. ഭർത്താവ്.പട്ടത്ത് വർഗീസ് മാസ്റ്റർ( റിട്ടയേർഡ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ) മക്കൾ സീന വർഗീസ് (അധ്യാപിക ക്രൈസ്റ്റ് കിംഗ് സി.ജി.എച്ച്.എസ്.എസ്. പാവറട്ടി ) സിന്ധു വർഗീസ് (സെന്റ് ജോസഫ് . എച്ച്.എസ്.എസ്. പാവറട്ടി. Dr. […]