IJKVOICE

മൂർക്കനാട് ചിറയത്ത് സുനിൽകുമാർ നിര്യാതനായി

മൂർക്കനാട് ചിറയത്ത് മഠത്തിൽ ചാത്തപ്പൻ മകൻ സുനിൽകുമാർ (53) മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖം മൂലം തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു,സിപിഐഎം മൂർക്കനാട് ബ്രാഞ്ച് സെക്രട്ടറിയും, സഹകരണ ബാങ്ക് ജീവനക്കാരനും , സഹകരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. അമ്മ – കമല സഹോദരിമാർ – സുജ സുമ (കരുവന്നൂർ സർവീസ് സഹരണ ബാങ്ക് ജീവനക്കാരി)അവിവാഹിതനാണ്.ശവസംസ്കാര ചടങ്ങുകൾ 29/09/2024 ഞായർ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടക്കും

പുതിയ നിശാശലഭം കണ്ടെത്തി

കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്

സെറിബ്രൽ പാൾസി കുട്ടിയെ പൂട്ടിയ സംഭവം

പെരിങ്ങോട്ടുകര സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു .സംഭവം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട്‌ നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും,തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു

കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]

മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ

പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നവരാത്രി ഒക്ടോബർ 3ന് ആരംഭിക്കും

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 3ന് രാവിലെ ആരംഭിക്കും. രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം. 8ന് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോക്ടർ എം കെ സുദർശൻ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തന്ത്രി കെ പി സി വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പ്രേംരാജ് ചൂണ്ടലാത്ത്, എം.ബി. മുരളീധരൻ, കമ്മീഷണർ എസ്. ആർ. […]

15 വയസുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച അതുൽ കൃഷ്ണ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കെ.എസ്.ഇ. വജ്രജൂബിലി

കെ.എസ്.ഇ. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ക്ഷീരകര്‍ഷകര്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ എം.പി. ജാക്‌സന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പോള്‍ ഫ്രാന്‍സീസ് എന്നിവർ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു