IJKVOICE

ഹൃദയാഘാതം:നെല്ലായി സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഡെൽമ ദിലീപ് (26) മരണപ്പെട്ടു. ഡ്യൂട്ടിക്കിടയിൽ വെച്ച് കൊളാസ്പ്പ് ആവുകയും പിന്നീട് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ത്രിശൂർ നെല്ലായി സ്വദേശിനിയാണ്.അച്ഛൻ ദിലീപ്, അമ്മ ലീന, സഹോദരി ഡെന്ന.

18 വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ 18 വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കല്‍ വീട്ടില്‍ അബൂബക്കറിന്റെ മകള്‍ റുക്കിയ ഫര്‍ഹത്തിനെയാണ് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മധ്യവയസ്‌കന്‍ അപകടത്തിൽ മരിച്ചു

വെള്ളിക്കുളങ്ങരയില്‍ തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വി്ട്ട് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. മാരാങ്കോട് പള്ളായിവീട്ടില്‍ വറീതിന്‍രെ മകന്‍ 50 വയസുള്ള ജോണിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മോനൊടി കോടാലി റോഡില്‍ വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇാളെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെ മരണം സംഭവിച്ചു. വെള്ളിക്കുളങ്ങര പോലീസ് മേല്‍നടപടി സ്വീകരിച്ചു

വിദ്യാർത്ഥിനി പീഡനം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു

നീഡ്‌സ് വാർഷികം

സാമൂഹിക പ്രതിബദ്ധതയും മതേതരത്വവും ഇന്നിന്റെ ആവശ്യകത; തോമസ് ഉണ്ണിയാടൻ

ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2 വയസുകാരി കാർ ഇടിച്ച് മരണപ്പെട്ടു

ചേലൂരിൽ രണ്ട് വയസുക്കാരി കാർ ഇടിച്ച് മരിച്ചു.ചേലൂർ പള്ളിയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ (2) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട് എടുത്ത കാറിനടിയിൽ ഐറിൻ പെട്ടാണ് അപകടം നടന്നത്. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പട്ടു. മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് […]