IJKVOICE

ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് ഇൻറ്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ലയൺസ് ക്ലോത്ത് ബാങ്കിൻ്റെ സോൺ തല വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിൽ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ലയൺ പീതാംബരൻ രാരമ്പത്ത് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കട വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് കൊടലിപറമ്പിൽ സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ഹാരീഷ് പോൾ നന്ദിയും പറഞ്ഞു. ഹൗസ് ഓഫ് പ്രൊവിഡൻസ് […]

അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

മഹാത്മാ അയ്യന്‍കാളിയുടെ 162-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ അഖിലകേരള പുലയോദ്ധാരണസഭയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുടയിൽ പൊതുഗതാഗത ജനകീയ സദസ്സ് 31ന്

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചമാക്കാൻ നിർദ്ദേശങ്ങൾ സമാഹരിക്കാൻ ആഗസ്ത് 31ന് ശനിയാഴ്ച ജനകീയ സദസ്സ് ചേരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൈകീട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് സദസ്സ് – മന്ത്രി അറിയിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ സദസ്സിൽ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാർ, ജനപ്രതിന്ധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, കെ എസ് ആർ ടി സി എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. […]

അയ്യങ്കാളി ദിനാചരണം

കാറളം: എ ഐ ഡി ആർ എമിൻ്റെയും ബി കെ എം യു വിൻ്റെയും നേതൃത്വത്തിൽ കാറളം സെൻ്ററിൽ നടന്ന അയ്യങ്കാളി ദിനാചരണം എ ഐ ഡി ആർ എം ജില്ലാ ട്രഷറർ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം സെക്രട്ടറി സി.കെ ദാസൻ അധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് […]

നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് അപകടം

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും കാല്‍നടയാത്രികരെയും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്

ഇരിഞ്ഞാലക്കുട കത്തീഡ്രൽ KCYM ന്റെ വാർഷികാഘോഷം

ഇരിഞ്ഞാലക്കുട സെൻറ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം 39ാം വാർഷികത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ കേശദാനം മഹാദാനം എന്ന പ്രോഗ്രാമും അഖിലകേരള ഡാൻസ് കോമ്പറ്റീഷൻ മിരിയം 2024 സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരിയും കെ.സി.വൈ.മിന്റെ ഡയറക്ടറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മിറിയം ഡാൻസ് പ്രോഗ്രാമിന്റെ സ്പോൺസറും നിവേദ്യ സ്ക്കുൾ മാപ്രാണം ചെയർമാൻ ശ്രീ. വിപിൻ പാറമേക്കാട്ടിനും, കേശദാനം മഹാദാനം എന്ന പ്രോഗ്രാമിന്റെ സ്പോൺസറും നിതാസ് ബ്യൂട്ടിപാർലർ […]