‘ക്ഷണിക്കുക ഞങ്ങളുടെ മര്യാദ, ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

സിപിഐഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണെന്നും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലീഗിനുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു. ‘ലീഗ് തീരുമാനത്തിൽ വിഷമമില്ല. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണ്. അതിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലീഗിനുണ്ട്. യുഡിഎഫിലെ പ്രധാന രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസ് ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ടെന്നും പറഞ്ഞ ശിവൻകുട്ടി, കോൺഗ്രസ് നിലപാടിൽ നിന്ന് ലീഗ് പഠിക്കണമെന്നും അവരുടെ കുഴിയിൽ […]
ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതം’: ലീഗിനെ പിന്തുണച്ച് വി.ഡി.സതീശൻ…

കോഴിക്കോട് ∙ ഏക സിവിൽ കോഡിനെതിരായ (യുസിസി) ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്‍ലിം ലീഗ് തള്ളിയതിനു പിന്നാലെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്നു കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്നായിരുന്നു സതീശന്റെ പരിഹാസം. ‘‘ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്നാണു സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’’– സതീശൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുസ്‍ലിം ലീഗ് സംസ്ഥാന […]
ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ചു.

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിച്ചു.
കനത്ത മഴയിൽ മൂർക്കനാട് സ്വദേശിയുടെ വീട് ചെരിഞ്ഞു.

കനത്ത മഴയിൽ മൂർക്കനാട് സ്വദേശിയുടെ വീട് ചെരിഞ്ഞു.
കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.

കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.
ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു

ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി കൂവപറമ്പിൽ റപ്പായി ഭാര്യ അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും ആം ആദ്മി പാർട്ടിയുടെ നിയോജ മണ്ഡലം കൺവീനറും ആയിരുന്നു.
പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

കാട്ടൂർ നെടുംമ്പുരയിൽ പതിമൂന്ന് വയസുകാരൻമരിച്ചു ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തെ തുടർന്നാണ് ഹമദാന് ചർദ്ദി ആരംഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കു.
ഒഡീഷ പഠന സംഘം മുരിയാട് മുരിയാട് ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയിൽ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു .ചീഫ് ജനറൽ മാനേജർ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ശ്രീമതി.സുസ്മിത ബെഹ്റ,മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ഓ ഡി എം എ ഗൗരി ശങ്കർ മിശ്ര എന്നിവരാണ് സന്ദർശനം നടത്തിയത്.മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനരംഗത്തും കാർബൺ ന്യൂട്രാലിറ്റി , […]
ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .

ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .