ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാർക്കും ഭാരവാഹികൾക്കുമായി ഏകദിന ശില്പശാല നടത്തി. മിഷൻ 24 ശിൽപശാല ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം പി ടി എൻ പ്രതാപൻ സമാപന സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ, സാജു പാറെക്കാടൻ, ബാബു തോമസ്, കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു സ്വാഗതവും മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് സി എസ് നന്ദിയും പറഞ്ഞു.
ജീര്‍ണ്ണാവസ്ഥയില്‍ നില്ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരിക്കാന്‍ തീരുമാനം. പടിഞ്ഞാറെ ഊട്ടുപുരയില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതിയുടേയും ഭക്തജനങ്ങളുടേയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയില്‍ നടപ്പുര നവീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയോട് അഭ്യാര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ കൂടിയാലോചിച്ചശേഷം അടുത്തയോഗത്തില്‍ തീരുമാനമറിയിക്കാമെന്ന് അംഗങ്ങള്‍ പറഞ്ഞു. പടിഞ്ഞാറെ നടപ്പുരയുടെ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി ഡിസംബര്‍ 11ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.

ഉത്സവകാലത്ത് പത്ത് ദിവസം 17 ആനകളും നൂറിലേറെ മേളക്കാരും ആയിരക്കണക്കിന് ഭക്തജനങ്ങളും എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളുടെ മേല്‍ക്കൂരകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാതിരിക്കാന്‍ പടിഞ്ഞാറെ നടപ്പുര ഓലമേഞ്ഞാണ് നിറുത്തിയിരിക്കുന്നത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലുകളും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം. പല ഉത്തരങ്ങളും ഇപ്പോള്‍ ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത്. ബലക്ഷയം സംഭവിച്ച തൂണുകള്‍ ബലപ്പെടുത്തുകയും വേണം. കേന്ദ്ര സര്‍ക്കാറിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാല്‍ […]
കരുവന്നൂർ സഹകരണ ബാങ്കിൽ ഉയർന്ന നിക്ഷേപത്തുക പിൻവലിക്കാൻ ഡിസംബര്‍ ഒന്നുമുതല്‍ അവസരം
കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് കോളേജ്

————————————————— ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്സ്കിൽ ഉള്ള തൃശൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൌൺസിൽ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററിൽ നടത്തിയ 2023-24 വർഷത്തെ കാലിക്കറ്റ് സർവകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടി.ഒരു സ്വർണവും,3 വെള്ളിയും, ഒരു വെങ്കലവും നേടിയാണ് ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടിയത്. ശ്രീ കേരള വർമ കോളേജ് ഒന്നാം സ്ഥാനവും, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി മൂന്നാം സ്ഥാനവും നേടി.. […]
പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന് (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 11 വയസ്സുളള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ ഉച്ചയ്ക്ക് 01.00 മണിക്ക് കുട്ടി കുടുംബമായിതാമസിക്കുന്ന വീടിന്റെ മുൻവശം റോഡിൽ നിന്ന് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതിയുടെ വീട്ടിലേക്ക് കടത്തികൊണ്ട് പോയി പ്രതിയുടെ […]
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ മറ്റത്തൂര്‍ കോടാലി സ്വദേശി വിജയവിലാസം വീട്ടില്‍ മനു എന്ന മനീഷ് കുമാറിനെ (38 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങി 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത […]
നവകേരള സദസിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു.
തൃശൂർ വിജിലൻസ് കോടതിയിൽ പാമ്പ് കയറി..
പൂജാ ചെയ്തു ദോഷം മാറ്റാമെന്നു പറഞ്ഞ് 7 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ കൊടകരയില്‍ നിന്നും അറസ്റ്റില്‍
നവ കേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം പുല്ലൂരിൽ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു.