പ്രതിഷേധ സമരം നടത്തി

കൂർക്കഞ്ചേരി -കൊടുങ്ങല്ലൂർ സംസ്ഥാന പതയുടെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുവന്നുരിൽ പ്രതിഷേധ സമരം നടത്തി
യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു

എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കരുവന്നൂർ സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. കുതിരാൻ തുരങ്കത്തിന് സമീപമുള്ള വഴുക്കുംപാറ പാലത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ യുവാവും യുവതിയും തൽക്ഷണം മരിച്ചു. തൃശ്ശൂരിലേക്ക് പോകുന്ന ട്രാക്കിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോൾ പിന്നാലെ വന്ന […]
ഞാറ്റുവേല മഹോത്സവം -2025

കാർഷിക വിഭവങ്ങളെ സംരംഭങ്ങളാക്കി മാറ്റാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ സംരംഭക സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ
ലഹരിക്കെതിരെ യുവത്വം

ഇരിഞ്ഞാലക്കുട: CPI തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി AISF-AIYF എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ “ലഹരിക്കെതിരെ യുവത്വം” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് രാവിലെ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് സംഘടിപിച്ച മാരത്തോൺ എടതിരിഞി HDP സമാജം സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ.ഷാജി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ചെട്ടിയാൽ സെന്ററിൽ സമാപിച്ചു. AIYF എടതരത്തിമേഖല സെക്രട്ടറി.വി.ആർ അഭിജിത്ത് സ്വാഗതം പറഞ്ഞയോഗത്തിൽ മേഖല പ്രസിഡന്റ് പി.എസ്.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.ലോക്കൽ സെക്രട്ടറി.വി.ആർ.രമേഷ്,അസി.സെക്രട്ടറി.കെ.പി.കണ്ണൻ AIYF ഇരിങ്ങാലക്കുടമണ്ഡലം പ്രസിഡണ്ട് വിഷ്ണുശങ്കർ,AISF ഇരിങ്ങാലക്കുടമണ്ഡലം […]
തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ

സി പി ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട നഗരസഭ ജൂണ്‍ 27 മുതല്‍ ജൂലായ് 6 വരെയായി മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് ആരംഭമായി.പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ദുക്‌റാന ഊട്ട്തിരുനാള്

ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുക്‌റാന ഊട്ട്തിരുനാള്‍ ജൂലൈ 3-ാം തിയ്യതി വ്യാഴാഴ്ച്ച നടക്കും
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41-ാം തൃശ്ശൂർ ജില്ലാ സമ്മേളന സ്വാഗതസംഘരൂപീകരണം യോഗം എ. കെ. പി. എ. തൃശൂർ ജില്ല പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിലിൻ്റെ അദ്ധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട നടവരമ്പ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി സുധാ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. AKPA സംസ്ഥാന പ്രസിഡണ്ട് ശ്രീ എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളന കൂപ്പൺ പ്രകാശനം AKPA സംസ്ഥാന സെക്രട്ടറിയും,തൃശ്ശൂർ ജില്ല ഇൻചാർജ്ജ് ശ്രീ കെ […]
അഞ്ചു (34) അന്തരിച്ചു

വള്ളിവട്ടം :പാലക്കപ്പറമ്പിൽ മുരുകേശൻ മകളും എസ് എൻ പൂരം മുല്ലങ്ങത്തു വിപിൻ ഭാര്യയും ആയ അഞ്ചു (34)കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഏക മകൻ ശിവപ്രയാഗ് (10).ശവസംസ്കാരം കഴിഞ്ഞു
ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ സ്റ്റാഫ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച് “കൃഷിയാണ് ലഹരി ” എന്ന ആശയം ഉൾകൊണ്ട് ആശുപത്രിയിലെ വിവിധ ബ്രിഗേഡ് കളുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈ നടീലും മറ്റ് പച്ചക്കറി തൈകളും നടീലും ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ :എം .ജി ശിവദാസ് ഉദ്ഘാടനം ചെയ്തു . ഡോ .അരുൺ .കെ ഐപ്പ് , പ്രഭ വി.പി (ലെ സെക്രട്ടറി &ട്രഷറർ ), ഉമാദേവി .പി (നഴ്സിംഗ് […]