IJKVOICE

ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 6 വരെ മുനിസിപ്പല്‍ മൈതാനിയില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

സമരാഗ്‌നി ജ്വലനം 100 ദിവസം പിന്നിട്ടു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരാഗ്‌നി ജ്വലനം 100 ദിവസം പിന്നിട്ടു

ചീര പദ്ധതിക്ക് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഷീ ഹെൽത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

സംസ്ഥാനപാത ഉപരോധിച്ചു

സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ പ്രതീഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പെരുമ്പിള്ളിശ്ശേരി സെന്ററില്‍ സംസ്ഥാനപാത ഉപരോധിച്ചു. പോലീസുമായി പ്രവർത്തകർ സംഘർഷം

തെങ്ങ് കടപുഴകി വീണു

മാപ്രാണം തളിയകോണത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു

ആദരാജ്ഞലികൾ

ആനന്ദപുരം കൊല്ലപറമ്പിൽ വിശ്വാമിത്രൻ 64 നിര്യാതനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ CITU അംഗമായിരുന്നു ഭാര്യ കുമാരി മക്കൾ ശാരിക ശാലിനി ശരത്ത് മരുമക്കൾ സുഭാഷ് അനിൽകുമാർ അഞ്ജു

മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]

പ്രതിഷേധ കൂട്ടായ്മ

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയര്‍ വാല്യു കുറച്ച് സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 20 ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ

വി. ആർ. ദിനേശ് വാര്യർക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലടി സംസ്കൃത സർവകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ‘കേരളീയ കലകളിൽ ഗീതഗോവിന്ദത്തിന്റെ പ്രഭാവം’ എന്ന വിഷയത്തിൽ പ്രൊഫസർ ഡോ. വി. ആർ. മുരളീധരന്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. ദിനേശൻ വി. ആർ. അവിട്ടത്തൂർ എൽ .ബി .എസ് . എം .ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ് ഇദ്ദേഹം