IJKVOICE

ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]

5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ്‌ കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]

യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്

യുവാക്കളുടെയും കോളേജ് വിദ്ധ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.

കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയേയും സഹായിയേയും അറസ്റ്റ് ചെയ്തു

അജ്‌മൽ മുസ്തഫ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അജു എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (25 വയസ്സ്), ഒളിവിൽ കഴിയുന്നതിന് അജ്മലിന് സൗകര്യം ചെയ്തു കൊടുത്ത പൈച്ചാൻ മുസ്തഫ എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ മുസ്തഫ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ ഉത്തരവ് ലംഘിച്ച് അജ്‌മൽ മൂന്നുപീടികയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ […]

വൻ കഞ്ചാവ് വേട്ട

ആളൂരിൽ വൻ കഞ്ചാവ് വേട്ട.വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ

9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം

ഇരിഞ്ഞാലക്കുട:- പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ അറുപത്തിയൊന്ന്ക്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്’ വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഢിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ […]

സ്ത്രീകളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ കൊടകര : മറ്റത്തൂർ കുന്ന് , ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ […]

സ്കൂട്ടറിൽ മദ്യവിൽപ്പനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. എടതിരിഞ്ഞി കാക്കാതിരുത്തിയിൽ കൈമാപറമ്പിൽ സന്തോഷി (55) നെയാണ് ഇരിങ്ങാലക്കുട റേഞ്ച്‌ എക്‌സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയിരുന്ന ഇയാളെ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതമാണ് പിടികൂടിയത്. എ.ഇ.ഐ.മാരായ കെ.ഡി. മാത്യു, എ. സന്തോഷ്, ബിന്ദുരാജ്, ശോബിത്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

ലോൺ വാഗ്ദാനത്തിൻ്റെ മറവിൽ തട്ടിപ്പ്

സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് […]