എൽ ഐ സി ഓഫ് ഇന്ത്യ ഇരിഞ്ഞാലക്കുട

ബ്രാഞ്ചിലെ കെ വേണുസ് യൂണിറ്റിന്റെ 31-മത് കുടുംബ സംഗമം ഇരിഞ്ഞാലക്കുട ടൗൺ ഹാളിൽ നടന്നു.
കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികള്‍; മന്ത്രി ഡോ. ആര്‍. ബിന്ദു*അങ്കണവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയുടെ ആദ്യഘട്ടമാണ് അങ്കണവാടികളെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 91-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബാന്തരീക്ഷത്തിന്റെയും സ്‌നേഹ വാത്സല്യത്തിന്റെയും തുടര്‍ച്ചയാണ് അങ്കണവാടികള്‍. കുട്ടികള്‍ക്ക് കൃത്യമായ രീതിയില്‍ സമൂഹത്തെയും പ്രകൃതിയെയും അറിയാനുള്ള സമ്പ്രദായമാണ് അങ്കണവാടികളിലുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന കേന്ദ്രമാണ് അങ്കണവാടികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി.വാര്‍ഡ് മെമ്പര്‍ നിഖിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സാ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശ്ശൂരിൽ ചുവരെഴുത്ത് ആരംഭിച്ച് സുരേഷ് ഗോപി..
ബേക്കേഴ്സ് അസോസിയേഷൻ കേരള, ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
ചീപുഞ്ചിറ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിന് നേരെ കല്ലെറിഞ്ഞു.
കരുവന്നൂര്‍ കൊക്കരിപ്പള്ളത്ത് താല്‍ക്കാലിക തടയണ നിര്‍മ്മാണം പുനരാരംഭിച്ചു,പ്രതിഷേധവുമായി നാട്ടുക്കാര്
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപം മാമ്പിള്ളി വീട്ടില്‍ ജോര്‍ജ് മകന്‍ സാബു (69) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (9/ 2/ 2024) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ-ത്രേസ്യാമ്മ ( അരണാട്ടുക്കര ചിരിയങ്കണ്ടത്ത് തോമസ് മകള്‍ ). മക്കള്‍- സനില്‍, ആന്‍മേരി, കൊച്ചു റാണി. മരുമക്കള്‍- മിഷേല്‍ ജോ മൂഞ്ഞേലി, ഹാരി ചിറമല്‍, രാജേഷ് ഷിബു കാച്ചപ്പിള്ളി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.15 കോടി രുപ വരും 14 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ എസ് രമേഷ് ആണ് അവതരിപ്പിച്ചത്.സേവനമേഖലയ്ക്കും ലൈഫ് ഭവന നിര്‍മ്മാണത്തിനും ഉത്പാദന മേഖലയ്ക്കും നെല്‍കൃഷിയ്ക്കും വനിതകളുടെ സ്വയം തൊഴിലിനും കുടിവെള്ള മേഖലയ്ക്കുമാണ് ബഡ്ജറ്റില്‍ മുഖ്യപരിഗണന നല്‍കുന്നത്.
ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺബ്ലോക്ക്.

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺ ബ്ലോക്ക് പണിയുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യഭ്യാസ വകുപ്പിൻ്റെ സഹായത്തോടു കൂടിയാണ് ഏഴേൽ കാൽ ലക്ഷം രൂപ ചിലവഴിച്ച് പുതിയ കിച്ചൺബ്ലോക്ക് ഉയരുന്നത്. കിച്ചൺ ബ്ലോക്കിൻ്റെ നിർമ്മാണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭാസ ക്ഷേമകാര്യ സമിതി ചെയർമാനും വാർഡ് മെമ്പറുമായ കെ.യു. വിജയൻ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻ്റും പഞ്ചായത്തംഗവുമായ എ […]