IJKVOICE

ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺബ്ലോക്ക്.

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺ ബ്ലോക്ക് പണിയുന്നു.

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യഭ്യാസ വകുപ്പിൻ്റെ സഹായത്തോടു കൂടിയാണ് ഏഴേൽ കാൽ ലക്ഷം രൂപ ചിലവഴിച്ച് പുതിയ കിച്ചൺബ്ലോക്ക് ഉയരുന്നത്. കിച്ചൺ ബ്ലോക്കിൻ്റെ നിർമ്മാണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭാസ ക്ഷേമകാര്യ സമിതി ചെയർമാനും വാർഡ് മെമ്പറുമായ കെ.യു. വിജയൻ അധ്യക്ഷനായിരുന്നു.

പി ടി എ പ്രസിഡൻ്റും പഞ്ചായത്തംഗവുമായ എ എസ് സുനിൽകുമാർ , ഹെഡ്മിസ്ട്രസ്സ് ബീന സന്തോഷ് , സീനിയർ അസി . ഇന്ദു ടീച്ചർ , എം പി ടി എ പ്രസിഡൻ്റ് ഷീബാ ജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.