IJKVOICE

ചെമ്പട കണ്ണൻ അന്തരിച്ചു.

ആദരാഞ്ജലികൾ ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി അംഗവും, യൂണിറ്റ് സെക്രട്ടറിയും, മാടായിക്കോണം സെന്റർ ബ്രാഞ്ച് അംഗവുമായിരുന്ന മഠത്തിപറമ്പിൽ കണ്ണൻ (51) ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. നിമോണിയായിരുന്നു മരണ കാരണം. 23-01-24 ൽ എടക്കുളം ശാന്തിതീരത്തു വെച്ചാണ് സംസ്ക്കാരം.

ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്ര മുഹൂർത്തം

ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ തൃശൂർ എൽ. എ ജനറൽ ഓഫിസിന്റെ ക്യാമ്പ് ഓഫിസ് ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ഭൂമിയുടെ രേഖകൾ കൈമാറി കൈപ്പറ്റ് രസീത് ലഭിച്ചു.

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആനന്ദപുരം ഞാറ്റുവേട്ടിവീട്ടിൽ ശങ്കരൻ മകൻ ശിവരാമൻ ( 75 )അന്തരിച്ചു.

ഭാര്യ ജയ മക്കൾ നിഷ. ജയശങ്കർ. നിത്യ. മരുമക്കൾ സെൽവരാജ്.സ്വാതി.സാബു. സംസ്കാരം നാളെ തിങ്കളാഴ്ച ( 22/1/24/ ) രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.

കാട്ടൂർ ഗ്രാമപഞ്ചായത്ത്

രണ്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടമാണ് കുരുന്നുകൾക്കായി നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ 78ആം നമ്പർ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ […]