IJKVOICE

ഇരിങ്ങാലക്കുട:-

മാപ്രാണം: സംയുക്ത കർഷക സമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സമരത്തിൽ കർഷക സംഘടനകൾക്ക് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററിൽ പ്രകടനവും പൊതുയോഗവും നടത്തി. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പൊറത്തിശ്ശേരി മേഖലാ പ്രസിഡന്റ് എം.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വി.എസ്. പ്രതാപൻ നന്ദിയും […]

കാട്ടൂർ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന കാട്ടൂർ ഹോമിയോ ആശുപത്രിക്ക് അനുമതി ലഭിച്ചതായി ഉന്നതവിദ്യാദ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ദീർഘനാളായി ഹോമിയോ ചികിത്സക്കായ് കാട്ടൂർ നിവാസികൾ മറ്റു പഞ്ചായത്തുകളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ ആശുപത്രി വരുന്നതോടെ ഇതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു

പുതിയ തസ്തികകൾ അടക്കം നിശ്ചയിച്ച് എത്രയും പെട്ടന്ന് തന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

ബൊക്കാഷി ബക്കറ്റ് വിതരണവും ,

ഇടാനൊരിടം ശുചിത്വ സെമിനാറും. മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ജൈവമാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും, ഇടാനൊരിടം ശുചിത്വ സെമിനാറും സംഘടിപ്പിക്കുന്നു. 2023-24 വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തിയാണ് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുന്നത് . എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ജൈവ മാലിന്യ സംസ്കരണ രീതികൾ ഉണ്ടാകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ബൊക്കാഷി ബക്കറ്റുംകളും, റിങ് കമ്പോസ്റ്റും ബയോഗ്യാസ് യൂണിറ്റുകളും വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം 7ാം […]

ഭിന്നശേഷി കുട്ടി കർഷകർക്ക് ആദരം*

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ തനത് പരിപാടിയായ കുട്ടി കർഷകൻ എന്ന പരിപാടിയുടെ സമ്മാനദാനം നിർവഹിച്ചു.27 കുട്ടികളാണ് കുട്ടി കർഷകൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. അവർക്ക് തക്കാളി, വെണ്ട,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകൾ വീതം നവംബർ മാസത്തിൽ കൊടുത്തു. നവംബർ മാസത്തിൽ തുടങ്ങിയ ഈ പരിപാടി, മൂന്നുമാസത്തെ കാലയളവിലാണ് വിളവെടുപ്പ് പൂർത്തിയായത്. ഇവർക്ക് വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഇതിൽ ചെടികളുടെ ഓരോ ഘട്ടങ്ങളിലും ഉള്ള വളർച്ചകളും […]

തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് വിവിധയിടങ്ങളില്‍ കരിങ്കൊടി.അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ 3 ഇടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കോടി കാണിച്ചത്.

സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സമീപം കരിങ്കൊടി കാണിക്കാൻ എത്തിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.