IJKVOICE

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥിയും കരുവന്നൂർ പുത്തൻ തോട് സ്വദേശി യുമായ ഹൃഷികേശ് ജയന് ശൗര്യചക്ര

ഇരിങ്ങാലക്കുട: ഒന്നാംക്ലാസ് മുതൽ ഋഷികേശിന്റെ സ്വപ്നം പൈലറ്റാകണമെന്നതായിരുന്നു. 12-ാം ക്ലാസുവരെ ഈ സ്വപ്നവുമായി മുന്നോട്ടുപോയി. വെള്ളിയാഴ്ച വ്യോമസേനയ്ക്കും നാടിനും അഭിമാനമായി രാഷ്ട്രപതിയിൽനിന്ന് ഈ 25-കാരൻ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങും. കരുവന്നൂർ പുത്തൻതോട് സ്വദേശിയും എയർഫോഴ്‌സ് ഓഫീസറുമാണ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഋഷികേഷ് ജയൻ. 2023 മേയ് 24-ന് ഔദ്യോഗിക പരിപാടിക്കായി പോയി സേനാംഗങ്ങളുമായി മടങ്ങവേയുണ്ടായ അപകടത്തിൽനിന്ന് സേനാംഗങ്ങളേയും വിമാനവും രക്ഷിച്ചതിനാണ് ഋഷികേശിന് ശൗര്യചക്ര സമ്മാനിക്കുന്നത്. അപകടസമയത്ത് പുലർത്തിയ അസാധാരണമായ ധൈര്യവും ജോലിയോടുള്ള കൂറും മറ്റും കണക്കിലെടുത്താണ് ശൗര്യചക്ര ബഹുമതി […]

ഉത്സവത്തിനിടെ പോലീസ്‌മർദനത്തിൽ മൂന്നു പല്ലുകൾ പോയതായി പരാതി. എളവള്ളി വാക സ്വദേശി കുന്നത്തുള്ളി മുരളി(56)ക്കാണ് മർദനമേറ്റതായി പരാതി. ശനിയാഴ്ച വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈകീട്ടാണ് സംഭവം.

വാക കാക്കത്തിരുത്തിൽനിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ അതുവഴിവന്ന മുരളിയെ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോഷി മർദിച്ചെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. നടപടിയാവശ്യപ്പെട്ട് മുരളി മുഖ്യമന്ത്രി, ഡി.ജി.പി., കമ്മിഷണർ, എ.സി.പി., പാവറട്ടി എസ്.എച്ച്.ഒ. എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മുരളിയെ മർദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന മുരളി പോലീസിനുനേരെയാണ് അതിക്രമം കാണിച്ചതെന്നും യൂണിഫോമിൽക്കയറിപ്പിടിച്ചപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ.യുടെ കൈവിരലിൽ കടിച്ചതായും പോലീസ് പറഞ്ഞു. മുരളിയെ മർദിച്ച പോലീസ് […]

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ സാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

1998 ൽ പോലീസ് കോൺസ്റ്റബിൾ ആയി KAP രണ്ടാം ബറ്റാലിയനിൽ കേരള പോലീസിൽ ജോലിക്ക് കേറി. 2003 ..ൽ നേരിട്ട് സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2010 ൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ആയി. 11 വർഷത്തെ സേവനത്തിനു ശേഷം 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി പ്രമോഷൻ ആയി. വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിതനായ ശേഷം അവിടെ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയി ട്രാൻസ്ഫർ ആയി കൊടുങ്ങല്ലൂർ വന്ന് […]

കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ദയാവധത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ഇദ്ദേഹത്തിന് പണം നൽകാൻ മന്ത്രി തല ഇടപെടൽ. തൻ്റെ പണം മാത്രമായി വേണ്ടെന്നും കുടുംബാംഗങ്ങളുടെ മുഴുവൻ തുകയും പലിശ സഹിതം വേണമെന്ന് ജോഷി.

കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു*

കാറളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായി രണ്ടാം വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപിനെ തെരഞ്ഞെടുത്തു. വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ (ജ) നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ വലിയാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ ഗ്രേസി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സില്‍ പ്രതിക്ക് ഇരിങ്ങാലക്കുട പോക്‌സോ കോടതി 25 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.ഇരിഞ്ഞാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി. ആര്‍. വിധി പ്രസ്താവിച്ചത്.പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ചതുരുക്കളം നവീകരണം ആരംഭിച്ചു*

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജലസേചന വകുപ്പ് 68 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. സംരക്ഷണഭിത്തിയും ഒരുക്കും. വെള്ളങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ എം എച്ച് ബഷീര്‍, ടി കെ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി 2024 മാർച്ച് 31 ാം തീയതി ഞായറഴ്ച അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായി സംഗീത മത്സരം സംഘടിപ്പിക്കുന്നു.