ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍..
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ […]
ജനുവരി മൂന്നു മുതൽ ഫെബ്രുവരി 27 വരെ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ബോൾ സീനിയർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ് കാപ്പൻ. ആദർശ് ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴടിയോളമാണ് ആദർശിന്റെ പൊക്കം. ജൂനിയർ ഇന്ത്യൻ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സ്പോർട്സ് കൌൺസിൽ പരിശീലനം ജിജോ പോൾ ആണ് ആദർശിന്റെ പരിശീലനം. ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം
കുഴിക്കാട്ട്കോണം നമ്പിയങ്കാവ് ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവത്തിന് കൊടിയേറി
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്‍: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഡി വൈ എഫ് ഐ ഗവർണറുടെ കോലം കത്തിച്ചു
താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ റോബോട്ടിക് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്‌സിബിഷന്‍ എക്‌സ്‌പ്ലോറ 23 സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്നേഹത്തിൻ മാധൂര്യമുള്ള കേക്കുകളുമായി വിപിൻ പാറമേക്കാട്ടിലും കുടുംബവും
മാപ്രാണം സെന്ററിൽ മോഷണം നടത്തിയ പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരം നടത്തി