ചികിത്സാ ചിലവ് വളരെ വർദ്ധിച്ച ഈ കാലത്ത് ആകസ്മികമായി വരുന്ന മരണം, അല്ലെങ്കിൽ ഒരു അപകടം മൂലം കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ അപകടത്തിലാവുകയും വൻ കട ബാധ്യതയിലേക്ക് തള്ളി വിടുകയും ചെയ്യുന്നു.ഇത്തരം അവസ്ഥയിൽ നിന്ന് സാധാരണക്കാരുടെ കുടുംബങ്ങളെ രക്ഷിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വിവിധ ഇൻഷുറൻസ് പദ്ധതികൾ കുഴിക്കാട്ടുകോണം ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നതിനായി വാർഡ് കൗൺസിലർ സരിത സുഭാഷിന്റെയും, നമ്പ്യാങ്കാവ് വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷയുള്ള ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിന്റെ ആദ്യപടിയായി ഭാരതീയ സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് 16/12/2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. തുടർന്നും ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.
വെള്ളാങ്ങല്ലുർ ഹെൽത്ത് സെൻ്റർ ഒ പി സമയം വർദ്ധിപ്പിക്കുന്നു: വെള്ളാങ്ങല്ലുർ കുടുംബ ആരോഗ്യകേന്ദ്രം ചികിത്സാ സമയംവൈകുന്നേരം 6 മണി വരെ ആക്കി ദി ർഘിപ്പിചു, അതിന് വേണ്ടി പഞ്ചായത്ത് ഡോക്ടറെയും സ്റ്റാഫ് നേയും അപ്പോയിൻ്റ് ചെയ്തു വെള്ളാങ്ങല്ലുർ ബ്ലോക്ക് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, കുറ്റിപരമ്പിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന അനിൽ കുമാർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിയോ ഡേവിസ് തുടങ്ങിയവർ ആശംസകൾ അർപിച്ചു മെഡിക്കൽ ഓഫീസർ ഡോക്ടർ ലേഘ സ്വാഗതം പറഞ്ഞു ,പഞ്ചായത്ത് ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർ പെഴ്സൺ സുജന ബാബു നന്ദിയും പറഞ്ഞു
ലയണ്‍സ് ഇരിഞാലക്കുട ടൗണിന്റെ ആദ്യ സാമുഹിക സേവന പ്രോഗ്രാമായ കരുതൽ 2024 ഔപചാരിക ഉദ്ഘാടനം ടെലസ് ഇന്റർനാഷ്ണലില്‍ വച്ച് നടത്തി. രണ്ടായിരം കുട്ടികള്‍ക്കുള്ള CPR ട്രൈനിങ്ങ് പ്രോഗ്രാമായ കരുതലിന്റെ ആദ്യ സെഷൻ ടെലസ് അക്കാദമിയിലെ അൻപതോളം കുട്ടികള്‍ക്കാണ് നടത്തിയത്.

ഇരിഞാലക്കുട ടൗണ്‍ പ്രെസിഡന്റ് ശ്രീ ഹാരിഷ് പോള്‍ അദ്ധ്യക്ഷദ്ധ വഹിച്ച ചടങ്ങില്‍ സ്ക്രെട്ടറി ഡയസ് സ്വാഗതവും അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ശ്രീ ശങ്കരനാരായണൻ ഉദ്ഘാടനംനിർവഹിച്ചു. ലയൺസ് ഇന്റർനാഷനലിന്റെ ഡിസ്‌ട്രിക്‌ട് CPR കോഓർഡിനേറ്റർ ശ്രീ ഉണ്ണി വടക്കാഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകുകയും പ്രോഗ്രാം ഡയറക്ടർ ശ്രീ അഖിൽ പ്രദീപ് നന്ദി പറയുകയും ചെയ്തു.
ഇരിങ്ങാലക്കുട റെയിൽ വേ സ്റ്റേഷന് സമീപം യുവാവ് ട്രെയിനിൽ നിന്നും വീണ് അപകടം.
സി പി ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും നടൻ ടൊവിനോ തോമസിന്റെ ഭാര്യ പിതാവുമായ കെ. ഒ. വിൻസെന്റ് മാസ്റ്റർ നിര്യാതനായി..
മന്ത്രി കെ. രാധാകൃഷ്‌ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കാന്‍സര്‍ അവബോധ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷം ഡിസംബര്‍ 16 ന് നടത്തുമെന്ന് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു
ഇരിങ്ങാലക്കുട ഠാണാവിൽ ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി.
കൂടല്‍മാണിക്യം പടിഞ്ഞാറെ നടപ്പുര നവീകരണത്തിന് ദേവസ്വം ഓഫീസില്‍ യോഗം ചേര്‍ന്നു. രണ്ട് കോടിയോളം ചിലവ്