IJKVOICE

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷന്‍ & പന്തല്‍ കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി […]

കരുവന്നൂർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കരുവന്നൂർ : സി എൽ സി യുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെൻറ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയും കരുവന്നൂർ സി.എൽ.സിയും സംയുക്തമായി കരുവന്നൂർ സെൻറ് മേരീസ് ദേവാലയത്തിൽ മതബോധന ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് കരുവന്നൂർ സി എൽ സി അംഗങ്ങൾ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വികാരിയും സി എൽ സി ഡയറക്ടറുമായ ഫാദർ ജോസഫ് തെക്കേത്തല ഉദ്ഘാടനം […]

തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റൊട്ടിപ്പടി ഐക്കരക്കുന്ന് 65 വയസുള്ള തോമസാണ് മരിച്ചത്. രാവിലെ 10.30നായിരുന്നു സംഭവം. കുന്നത്തുപാടത്ത് വീട്ടിലെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴാണ് അപകടം ഉണ്ടായത്. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഷട്ടിൽ ബാഡ്മിന്റൺ കിരീടം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്. കോഴിക്കോട് St. ജോസഫ് കോളേജിൽ വച്ചു നടന്ന ചാമ്പ്യഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ദേവഗിരി കോളേജിന 3 -0 പരാജയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D. വ്യക്തി ഗത വിഭാഗം ചാമ്പ്യൻ ആയി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D, ഷെഹീൽ മുഹമ്മദ്‌, അതുൽ ജേക്കബ് മാത്യു, ഫാസിമ് അൻസാർ എന്നിവർ തമിഴ് നാട്ടിലെ VIT വെല്ലുർ വച്ചു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബോണി അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി.