IJKVOICE

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബോയ്സ് സ്കൂളിന് പുറക് വശത്തുള്ള ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കടുപ്പശ്ശേരി സ്വദേശി ചെതലൻ അന്തോണി മകൻ ഫ്രാൻസിസിനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു

ഇരിങ്ങാലക്കുട സ്വദേശി എം.സുധീർ മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം. സുധീർ മാസ്റ്റർക്ക് ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് സുധീർ മാസ്റ്ററെ ഈ അവാർഡിനർഹനാക്കിയത്. 2005 ജനുവരി 19 ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായി സർവ്വീസ് ആരംഭിച്ച സുധീർ മാസ്റ്റർ 2007 ൽ നാഷണൽ സർവ്വീസ് സ്കീം ( എൻ.എസ്.എസ്) പ്രോഗ്രാം […]

റോഡ് ടൈലിടുന്ന പണികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡ്- എകെപി ജങ്ഷന്‍ റോഡിലെ സണ്ണി സില്‍ക്ക്‌സിന് മുന്‍വശത്തെ തകര്‍ന്ന റോഡ് ടൈലിടുന്ന പണികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : കടം വാങ്ങിയ തുക തിരികെ കൊടുക്കാൻ വൈകിയതിന് യുവാവിനെ നാരായണമംഗലം സെന്ററിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. 06-09-2025 തിയ്യതി വൈകീട്ട് 04.30 മണിയോടെ നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജ് 40 വയസ് എന്നയാൾ ഷാജി എന്നയാളിൽ നിന്ന് വാങ്ങിയ 500 രൂപ തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്താൽ നിഖിൽ രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത […]

ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം

കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ നാമമാത്രമായ മുതൽ മുടക്കിൽ ജിവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ  സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും.  മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിതമായാണ് നിലവിൽ ഡിജിറ്റൽ അച്ചടിയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം നിരവധി ചെറുകിട പ്രസ്സുടമസ്ഥരെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുന്നു.  ഒന്നോ രണ്ടോ ജീവനക്കാരുള്ള ചെറുകിട പ്രസ്സുകളേയും കോടിക്കണക്കിന് രൂപ വിലയുള്ള മെഷിനറികളും നൂറുകണക്കിന് ജീവനക്കാരുമായി പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങളേയും ഒരേ […]

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി മുൻ ചെയർമാൻ, പ്രസിഡന്റ്‌, സെക്രട്ടറി.മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ, .എം. ഇ. എസ് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്‌, അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി അംഗം കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റർ ആയി ഔദ്യോഗിക സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ.. സാമൂഹിക.. സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു..കുറച്ചു നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.. കരൂപ്പടന്ന […]

ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക അവബോധം വളർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന് അർഹമായത്. ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ശ്രദ്ധേയമായിരുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടും ജൈവകൃഷി രീതികളും മണ്ണ് സംരക്ഷണം, ജലസംരക്ഷണം മുതലായവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതുമായ കൃഷിരീതികൾ അവലംബിച്ചാണ് ക്രൈസ്റ്റ് അഗ്രോ ഫാം പ്രവർത്തിക്കുന്നത്. ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് […]