IJKVOICE

ലഹരി ബോധവൽക്കരണ അസംബ്ലിയും പ്രതിജ്ഞയും

നടവരമ്പ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, ലഹരി വിരുദ്ധ സന്ദേശം നല്കി. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഘല സ്കൂളിന് മുന്നിൽ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സബ്ജില്ല കായിക മേളയിലും, കലോൽസവത്തിലും മികച്ച വിജയം […]

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ്‌ 10.10.2024 വ്യാഴാഴ്ച

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പൂജവെയ്‌പ്‌ ആരംഭിക്കും. വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർത്ഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തിൽ സമർപ്പിക്കും. സരസ്വതി ദേവിക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവി കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതി മണ്ഡപത്തിൽ സമർപ്പിക്കും. വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും. ആറാട്ടുപുഴയിലേയും സമീപ ദേശങ്ങളിലെയും ഭക്തർ […]

ജില്ലാ കളക്ടറുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തട്ടിപ്പ്തട്ടിപ്പ് സംഘം കളക്ടർ എന്ന വ്യാജേനസഹായം ചോദിച്ച് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ച് നമ്പർ കൈക്കലാക്കുംപിന്നീട് ഫോണിൽ ബന്ധപ്പെട്ട് പണം ചോദിക്കുന്നതാണ് സംഘത്തിൻറെ രീതിസിആർപിഎഫ് ഉദ്യോഗസ്ഥന്റെ ഫർണിച്ചറിന് പകരം ഒന്നേകാൽ ലക്ഷം രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുതട്ടിപ്പാണെന്ന് മനസ്സിലാക്കിയ അതിരപ്പിള്ളി സ്വദേശി ഫർണിച്ചർ ആവശ്യമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു

വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരാഹര സമരം ആരംഭിച്ചു.പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

സ്കൂട്ടറിൽ മദ്യവിൽപ്പനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. എടതിരിഞ്ഞി കാക്കാതിരുത്തിയിൽ കൈമാപറമ്പിൽ സന്തോഷി (55) നെയാണ് ഇരിങ്ങാലക്കുട റേഞ്ച്‌ എക്‌സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയിരുന്ന ഇയാളെ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതമാണ് പിടികൂടിയത്. എ.ഇ.ഐ.മാരായ കെ.ഡി. മാത്യു, എ. സന്തോഷ്, ബിന്ദുരാജ്, ശോബിത്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

എ.ടി.എം കൊള്ള; കവർച്ചയിൽ ദുരൂഹത

മാപ്രാത്തെ അടക്കം എ ടി എം കൊള്ള നടന്ന് അലാം അടിക്കാൻ നേരം വൈകിയതിൽ ദുരുഹത. മാപ്രാണത്തെ പണമില്ലാത്ത എ ടി എം കവർച്ചക്കാർ പൊളിക്കാത്തതിലും സംശയം. കവർച്ചക്കാരിലൊരാളുടെ കാൽ മുറിച്ചു