IJKVOICE

നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തു.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ.. ഇതേ കേസിൽ തൃശൂരിലെ പ്രമുഖ വ്യവസായി പത്മശ്രീ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അമിത പലിശ വാഗ്ദാനം നൽകി കോടികൾ ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച് തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് നടപടി.കേസിൽ അറസ്റ്റിലാക്കുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. ഡയറക്ടർ ബോർഡ് അംഗങ്ങളായ സുന്ദർ മേനോൻ , ബിജു […]

ഇരിഞ്ഞാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

ഇരിങ്ങാലക്കുടയിലെ സാമൂഹിക സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന സെൻട്രൽ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രസിഡണ്ടായി ഷാജു ജോർജും സെക്രട്ടറിയായി രാജേഷ് മേനോനും ട്രഷററായി സെബാസ്റ്റ്യൻ സി ജെയും സ്ഥാനമേറ്റു. പ്രസിഡണ്ട് കെ ജെ ജോജോ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഗവർണർ ടി ജെ പ്രിൻസ്, അനൂപ് ചന്ദ്രൻ, രമേഷ് കൂട്ടാല, രാജേഷ് കുമാർ, പി .ടി ജോർജ്, വിപിൻ പാറമേക്കാട്ടിൽ, […]

ഇന്തോനേഷ്യയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ഒരു സ്നേഹ സമ്മാനം.

അവിട്ടത്തൂർ: മസ്തിഷ്കാഘാതം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന അവിട്ടത്തൂർ സ്വദേശി ശ്രീകാന്തിന് സ്നേഹ സമ്മാനം സ്വരൂപിച്ച് ഇന്തോനേഷ്യ ബാത്താം മലയാളി ക്ലബ്. ഇന്ന് രാവിലെ ചികിത്സ സഹായ സമിതി കോർഡിനേറ്റർ ജോളി മാസ്റ്റർ കൈവശം 80000 രൂപ ശ്രീ വിപിൻ പാറമേക്കാട്ടിൽ ശ്രീമതി മഡിയ സുഹാർത്തിക എന്നിവർ ചേർന്ന് കൈമാറി. സമിതി ട്രഷറർ ഋഷിൽ, വാർഡ് 6 ലെ മെമ്പർ ബിബിൻ തുടിയത്ത്, പൊതുപ്രവർത്തകൻ ശ്രീ ജിതീഷ് മോഹൻ, ശ്രീ ഗിരീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്ന. ഇന്തോനേഷ്യയിലെ ബാത്താം ദ്വീപിലെ […]

മഠത്തിക്കര സ്വദേശി മോഹനൻ കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി.

ഇരിങ്ങാലക്കുട : കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകി മഠത്തിക്കര സ്വദേശിയായ പൊതു പ്രവർത്തകൻ മോഹനൻ മാതൃകയായി.ഐക്കരക്കുന്ന് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് ഉടമ കല്ലേറ്റുംകര സ്വദേശിനിക്ക് കൈമാറിയത്.കളഞ്ഞു കിട്ടിയ മാല മോഹനൻ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ വച്ചാണ് മാല ഉടമയ്ക്ക് തിരിച്ചു നൽകിയത്.കല്ലേറ്റുംങ്കര സ്വദേശികളായ കളക്കാട്ട്ക്കാരൻ ഷിഹാബ് ഷമല ദമ്പതികളുടെ മൂന്നര പവൻ്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ […]