IJKVOICE

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്‍പാടി […]

പടിയൂരിൽ നിന്ന് കാട്ടൂർ പോലീസ് ചീട്ടു കളി സംഘത്തെ പിടികൂടി.

പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു എങ്കിലും നാല്ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ പി പി ജസ്റ്റിൻ്റെ നേതൃത്വത്തിൽ എസ് എ […]