IJKVOICE

കുട്ടികളുടെ പാർലമെണ്ടിൽ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ. അരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട് പഞ്ചായത്തിലെ കുട്ടികളു ടെ പാർലമെൻറിൽ ഉയർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. കുട്ടികൾ ഉയർത്തിയ വിഷയങ്ങളിൽ 12 ൽപരം ആവശ്യങ്ങളാണ് ഉടൻതന്നെ അംഗീകരിക്കപ്പെട്ടത്. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകൾ, പത്തിടങ്ങളിൽ ബോട്ടിൽ ബൂത്ത്, എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്സ് അറ്റ് സ്കൂൾ), പഞ്ചായത്തടിസ്ഥാനത്തിൽ സെൽഫ് ഡിഫൻസ് , ഫുട്ബോൾ , ചെസ്സ് , നീന്തൽ , കലാ […]

നീഡ്‌സ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധജിയുടെ പാദസ്പർശമേറ്റ റസ്റ്റ് ഹൗസിലെ ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എൻ.എ.ഗുലാം മുഹമ്മദ്, പി.ടി.ജോർജ്, എം.എൻ.തമ്പാൻ, മുഹമ്മദാലി കറുകത്തല, സി.എസ് .അബ്‌ദുൾ ഹഖ്, ഷൗക്കത്തലി, കെ.കെ.കുഞ്ഞുമുഹമ്മദ്, ഡോ .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു

അതിരപ്പള്ളിയിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു.വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്.ആനക്കുട്ടിയെ കരയ്ക്ക് കയറ്റി.അതിരപ്പിള്ളി വെറ്റിലപ്പാറയിൽ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്

മുതലാളിത്ത കുത്തക വൽകരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വക്കേറ്റ് എ. ജയശങ്കർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡിബേറ്റ് ആൻഡ് ലിറ്റററി ക്ലബ്ബിൻറെ 2024 – 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ പണ്ഡിറ്റ് നെഹ്റുവിൻ്റെ ചിന്തകളാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് കോളേജിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്ലബ് നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതണം ചെയ്തു. ഡിബേറ്റ് ക്ലബ് കോഓർഡിനേറ്റർ വർഗീസ് പി. എ സ്വാഗതവും ക്ലബ്‌ സെക്രട്ടറി അർജുൻ ഹരി നന്ദിയും പറഞ്ഞു.

ആളൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഒരാൾക്ക് പരിക്ക്. അണ്ണല്ലൂർ ആനപാറ സ്വദേശി എടത്താടൻ വീട്ടിൽ 26 വയസുള്ള സൂരജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു അപകടം. കൊമ്പിടിഞാമാക്കൽ ഭാഗത്തുനിന്നും ആളൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്നിരുന്ന ഓട്ടോ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആളൂർ ആർ.എം.എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടനെ ബൈക്ക് യാത്രക്കാരായ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ആളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.