IJKVOICE

കാണാതായ വിദ്യാർഥികളെ കയ്പമംഗലം 12 ൽ നിന്നും കണ്ടെത്തി.കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് തിങ്കളാഴ്ച്ച കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. രാത്രി പതിനൊന്ന് മണിയോടെ ദേശീയ പാതയിൽ കയ്പ്‌പമംഗലം 12 സെൻ്ററിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്, വഴിയിൽ നിന്നും ഒരു കാറിന് കൈ കാണിച്ച വിദ്യാർഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറുകയായിരുന്നു. വിദ്യാർത്ഥികളെ കാണാതായ വിവരം വാട്ട്സ് ആപ്പ് മെസേജിലൂടെ അറിഞ്ഞിരുന്ന കാർ ഡ്രൈവർ ഇവരെ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തേലപ്പിള്ളി സ്വദേശികളായ ഇവർ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളാണ്. ആദിദേവ് , അഭിനന്ദ് , എമിൽ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും സൈക്കിളിലാണ് പുറപ്പെട്ടിരുന്നത്. ശബരിമലയ്ക്ക് പോകാൻ പുറപ്പെട്ടതായിരുന്നു എന്ന് കുട്ടികൾ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

തൃശ്ശൂര്‍ മാന്ദാമംഗലം മയിൽകുറ്റി മുക്കിൽ 3 വയസുകാരൻ കിണറ്റിൽ വീണ്

മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് വരെ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട അമ്പ് തിരുന്നാളിനോടനുബന്ധിച്ച് കോമ്പാറ അമ്പ് ഫെസ്റ്റിൻ്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും, സപ്ലിമെന്റിന്റെ പ്രകാശനവും കോമ്പാറ കപ്പേള പരിസരിത്ത് നടന്നു സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബഹുമാന്യനായ ഇരിഞ്ഞാലക്കുട സബ് ഇൻസ്പെക്ടർ ശ്രീ M. S ഷാജൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ ശ്രീ.ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു ചങ്ങിൽ ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് സപ്ളിമെൻ്റിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ശ്രീ.ബാബു നെയ്യൻ, ശ്രീ.കെൽവിൻ പോൾ ,ശ്രി.അനീഷ് ആൻ്റോ , ശ്രി റിജു കാളിയങ്കര, മാർട്ടിൻഡേവിസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രി.ടോണി ചെറിയാടൻ ഏവർക്കും നന്ദിയർപ്പിച്ചു. ശ്രി.പീയൂസ് ചക്കാലയ്ക്കൽ ശ്രീമതി മിനി കാളിയങ്കര ചടങ്ങിന് നേതൃത്വം നൽകി. മുഴുവൻ കമ്മറ്റി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ റോബോട്ടിക് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്‌സിബിഷന്‍ എക്‌സ്‌പ്ലോറ 23 സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.