IJKVOICE

കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെ. എസ്. ആർ. ടി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി എന്നാൽ ബസിലുണ്ടായിരുന്ന 8 യാത്രക്കാർക്ക് പരിക്കേറ്റു.

കായംകുളത്തുനിന്നും പുനരൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ട്ടമായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്കാണ് പുനലൂർ – മൂവാറ്റുപുഴ പാതയിൽ പത്തനാപുരം നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് ബസ് ഇടിച്ചു കയറുന്നത്. റോഡരികിലെ നടപ്പാതയുടെ വേലി തകർത്ത് സ്റ്റോറിന്റെ മുൻഭാകവും ഭിത്തിയും പൊളിച്ച് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ തന്നെ സ്റ്റോറിൽ ആൾതിരക്ക് ഇല്ലായിരുന്നു ഇതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ […]

ജനുവരി മൂന്നു മുതൽ ഫെബ്രുവരി 27 വരെ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ബോൾ സീനിയർ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ് കാപ്പൻ. ആദർശ് ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴടിയോളമാണ് ആദർശിന്റെ പൊക്കം. ജൂനിയർ ഇന്ത്യൻ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. ക്രൈസ്റ്റ് കോളേജിലെ സ്പോർട്സ് കൌൺസിൽ പരിശീലനം ജിജോ പോൾ ആണ് ആദർശിന്റെ പരിശീലനം. ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം

കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. കോതമംഗലം മാമലക്കണ്ടത്തിലാണ് സ്വകാര്യവ്യക്തിയുടെ കിണറ്റിൽ ആനയും കുട്ടിയാനയും വീണത്. കുട്ടമ്പുഴയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെയും കുട്ടിയാനയെയും കരയിലേക്ക് കയറ്റിയത്.

കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുക്കുടിയിൽ ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയാനയും കിണറ്റിൽ വീണത്. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് ആനകളെ കാണുന്നത് തുടർന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആഴം കുറഞ്ഞ കിണറായത്കൊണ്ട് തന്നെ രക്ഷാപ്രവർത്തനം സുഖമമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ പരിഭ്രാന്തിയിൽ ആന രക്ഷാപ്രവർത്തനത്തിനുഭയോഗിച്ച ജെ.സി. ബി യിൽ ഇടിക്കുകയും പിന്നാലെ സമീപത്തുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുകയും തുമ്പികൈ വീശി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. എങ്കിലും പരിക്ക് ഗുരുതരമല്ല. തുടർന്ന് ആനയും കുട്ടിയും […]

തൃശ്ശൂര്‍ പൂരം എക്സിബിഷനിലൂടെ ദേവസ്വങ്ങളുടെ വരുമാനം കുത്തനെ ഉയർന്നതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ.സുദര്‍ശനനന്‍..എക്സിബിഷന്‍റെ വരുമാനം ഉപയോഗിച്ച് പൂരം നടത്തണമെന്നാണ് കരാര്‍. പക്ഷേ വെടിക്കെട്ടിനും, ആനയ്ക്കും, കുടക്കും മേളത്തിനും വരെ സ്പോൺസർഷിപ്പ് ഉണ്ട്. കൂടാതെ ദേവസ്വങ്ങൾ പണം പിരിക്കുന്നതായും എം.കെ സുദര്‍ശനന്‍ പറഞ്ഞു.പൂരത്തിന്‍റെ ചെലവ് സംബന്ധിച്ച കണക്കുകൾ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പുറത്തുവിടണം. കോടതി നിര്‍ദേശമനുസരിച്ചാണ് എക്സിബിഷന്‍ തറവാടക കൂട്ടിയതെന്നും, കോടതി പറഞ്ഞാല്‍ തുക കുറക്കുമെന്നും എം.കെ സുദര്‍ശനനന്‍ വ്യക്തമാക്കി..

എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്‍: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പോക്സോ കേസ്സിൽ പ്രതിക്ക് 14 വർഷം തടവ്

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസ്സുക്കാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആന്റണി എന്ന 24 കാരനെ 14 വർഷം തടവിനും 55,000/(അമ്പത്തയ്യായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.2017 മുതൽ 2019 ഒക്ടോബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ലൈംഗീകാതിക്രമം ഉണ്ടായത് എന്നാരോപിച്ച് ചാലക്കുടി പോലീസ് ചാർജ്ജ് ചെയ്ത കേസ്സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും […]