IJKVOICE

പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,52000 രൂപ നീക്കിവെച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി 27 – 12.23-ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷിന്റ അധ്യക്ഷതയിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. തമ്പി ശ്രീ.കൃഷ്ണൻകുട്ടി മേനോന് നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.I.C.D.S .സൂപ്പർവൈസർ കാർത്യായനി അവർകൾ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ അഞ്ചാം വാർഡ് മെമ്പർ ലതാവിയൻ മൂന്നാം വാർഡ് മെമ്പർ ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗനവാടി വർക്കർ രാജി പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു

ഗുരുദേവ പുരസ്കാരം വി.ആര്‍.സുകുമാരന്

ഇരിങ്ങാലക്കുട : അരിപ്പാലം എസ്.എന്‍. ബി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാന്‍ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന തീര്‍ത്ഥാടന വിചാരണ സത്രം മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ മുഖ്യാതിഥിയാകും. ഗുരുപഥം ടി.എസ്.വിജയന്‍തന്ത്രികള്‍ പുരസ്കാര സമര്‍പ്പണം നടത്തും. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട, കെ.കെ.ബിനു, ദേവി […]

ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍..

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര ഡിസംബർ 27 ന് വൈകീട്ട് 4 മണിയ്ക്ക് അരങ്ങേറുന്നു. പ്രശസ്ത തിരുവാതിര നൃത്ത അദ്ധ്യാപിക ഉമാ സന്ദീപ് നേതൃത്വം നൽകുന്ന പരിപാടിയുടെ പരിശീലന ദൃശ്യങ്ങൾ.

See translation

മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ 16 വയസ്സുള്ള അജില്‍ക്യഷ്ണയാണ് മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാരോടത്ത് കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയകായിരുന്നു. കാല്‍ വഴുതി വീണ് അജില്‍ കൃഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് മാപ്രാണം ലാൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഗി അമ്മയും, അനിക ഏക സഹോദരിയുമാണ്.

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ […]