നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേര്‍ത്തു നിര്‍ത്തി പൊതു ഇടങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് നവീനമായ രൂപകല്‍പ്പനകള്‍ […]
തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തം..

ദിവാന്‍ജി മൂലയിയെ ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ഒരു പെട്ടി ഓട്ടോ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗിമായും കത്തിനശിച്ചു.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകള്‍: ഡോ. ആര്‍ ബിന്ദു

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകളെന്ന് ഉന്നത വിദ്യഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു. കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ മണപ്പുറം സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകള്‍ കൈമാറുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ മുന്നോട്ടുവെച്ച് യങ് ഇന്നോവേറ്റേഴ്‌സായി മാറാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഒരുക്കുന്നുണ്ട്. ചെറിയ സംരംഭങ്ങള്‍ തുടങ്ങാനും വഴിയൊരുക്കണം. പഠിക്കുന്ന അറിവുകള്‍ ഉത്പ്പന്നങ്ങളായും സേവനങ്ങളായും സമൂഹത്തിന് നല്‍കുന്നതിലൂടെ നവ വൈജ്ഞാനിക സമൂഹം […]
ഇന്ന് രാവിലെ 7 മണിയോടുകൂടി മലക്കപ്പാറ അമ്പലപ്പാറയിൽ

വെച്ച് ബൈക്കും ലോറിയുമായി ഉണ്ടായ അപകടത്തിൽ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ വിൽസൺ (40 വയസ്സ് )മരണപ്പെട്ടു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ
ചെമ്പട കണ്ണൻ അന്തരിച്ചു.

ആദരാഞ്ജലികൾ ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി അംഗവും, യൂണിറ്റ് സെക്രട്ടറിയും, മാടായിക്കോണം സെന്റർ ബ്രാഞ്ച് അംഗവുമായിരുന്ന മഠത്തിപറമ്പിൽ കണ്ണൻ (51) ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. നിമോണിയായിരുന്നു മരണ കാരണം. 23-01-24 ൽ എടക്കുളം ശാന്തിതീരത്തു വെച്ചാണ് സംസ്ക്കാരം.
നഷ്ടപ്പെട്ട ചെറു അവയവങ്ങൾ പുനഃസ്ഥാപിക്കാൻ

ഇനി നിപ്മറിൽ ചികിത്സ: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിന് പൈതൃക മതില് ഒരുങ്ങുന്നു,നിര്‍മ്മാണോദ്ഘാടനം മന്ത്രി ആ ബിന്ദു നിര്‍വഹിച്ചു
ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്ര മുഹൂർത്തം

ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ തൃശൂർ എൽ. എ ജനറൽ ഓഫിസിന്റെ ക്യാമ്പ് ഓഫിസ് ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ഭൂമിയുടെ രേഖകൾ കൈമാറി കൈപ്പറ്റ് രസീത് ലഭിച്ചു.
ചാലക്കുടി കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു..
തൃശ്ശൂരിൽ കോൺഗ്രസും ബി ജെ പി യും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന്: കെ. രാജൻ