വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നാരായണൻ 17510 രൂപ കൈമാറി, എഐവൈഎഫ് സെക്രട്ടറി സ്വീകരിച്ചു.
കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് […]
വേദനിക്കുന്ന വയനാടിന് സ്നേഹത്തോടെ ഒരു പവനുള്ള മോതിരം നൽകി പൊറത്തിശ്ശേരി സ്വദേശി വി.സി.പ്രഭാകരൻ.
വയനാട് ദുരന്തത്തിന് സാന്ത്വനമായി ജോസ് മാമ്പിള്ളി 3 മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വെച്ചാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ചെക്ക് കൈമാറിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ. ഫാ. ജോളി ആൻട്രുസ് സന്നിഹിതനായിരുന്നു. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജിൽ നടന്ന മെഡിക്കൽ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നൽകിയത് ജോസ് മാമ്പിള്ളി തന്നെ ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക് കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റർ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി […]
മാപ്രാണം കോന്തിപുലം ആനന്ദപുരം ചാത്തന്മാസ്റ്റര് റോഡ് ,മൂര്‍ക്കനാട് കാറളം റോഡ്,കരാഞ്ചിറ റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
കാട്ടൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി.
ദുരിതാശ്വാസ ക്യാമ്പില്‍ കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങി