മാപ്രാണം തളിയകോണം സ്വദേശിയെ മലമ്പാമ്പിനെ പിടികൂടി കറി വെച്ചതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
കൊല്ലാട്ടി അമ്പലത്തിനു സമീപം ഉള്ള സിറ്റി ഹോട്ടലിന് സമീപം നിർത്തിയിട്ട ഓമ്നി വാഹനം കളവ് ചെയ്‌തയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്ററ് ചെയ്തു.

പ്രവീൺ 42 വയസ്സ് s/o പ്രകാശൻ , തുമ്പരത്തി വീട്, കുഞ്ഞുമാണിക്യൻ മൂല ,പുല്ലൂർ വില്ലേജ് എന്നയാളെ ആണ് മോഷ്ടിച്ച വാഹനം സഹിതം കോ ന്തിപുലം റോഡിൽ നിന്നും പിടികൂടിയത്. പ്രതി മുൻപും കളവ് കേസിൽ ഉൾപെട്ടിട്ട് ഉള്ള ആൾ ആണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ അജിത്ത്. കെ, എസ്ഐ ദിനേശ്. പി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് .M, CPO മാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.
ശ്രീലങ്കൻ സ്വദേശിയായ അജിത്ത് കിഷൻ പെരേര (51) ജൂലൈ 24ന് തൃശൂർ കോടതിയിൽ ഹാജരാക്കവേ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.

ഇയാള്‍ക്ക് 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2363608, 9497987131, 9446465345. ഇ-മെയില്‍ shotownwsttsr.pol@kerala.gov.in
ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ പോലീസിലെ കയറ്റിയില്ല. ബസ് മാനേജറെ അറസ്റ്റ് ചെയ്തു.
മാള പട്ടാളപ്പടിയിൽ മകന്റെ കുത്തേറ്റു അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്.മകൻ ഹാദിലിനെ മാള പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോട്ടോര്‍ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിയമനത്തട്ടിപ്പ് കേസിൽ കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ
കരുവന്നൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം.
ഇരിങ്ങാലക്കുടയിൽ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്.പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.