IJKVOICE

തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജരും അരിഞ്ഞോട്ടത്തുമനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയുമായ ലീലാ അന്തർജനം (92) നിര്യാതയായി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ്.

മക്കൾ – നീലകണ്ഠൻ (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), പരേതനായ വിജയൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നാരായണൻ (റിട്ട. SKHSS)വാസുദേവൻ (റിട്ട. HM, SKHSS) പ്രസന്നാ രാജൻ (റിട്ട. HSA), ദേവി (റിട്ട. UPSA), സുമ. മരുമക്കൾ – പരേതയായ ഉമാദേവി, പ്രമീള, ശോഭന, ശ്രീലത ,രാജൻ കൃഷ്ണൻ, നീലകണ്ഠൻ . സംസ്കാരം ഇന്നു് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

മുകുന്ദപുരം താലൂക്ക് പൊറത്തിശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശത്ത് നിന്നും 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശo വച്ച് വിൽപ്പന നടത്തിയ

കുറ്റത്തിന് മുകുന്ദപുരം താലൂക്ക് പൊറത്തുശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശം കാവുങ്ങൽ വീട്ടിൽ പൊറിഞ്ചു മകൻ വിജു (46 വയസ്) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ M.G അനൂപ് കുമാറും പാർട്ടിയും കൂടി അറസ്റ്റു ചെയ്തു. ടിയാന്റെ കൈയ്യിൽ നിന്നും 1.5 ലിറ്റർ( ഒന്നര ലിറ്റർ)വിദേശമദ്യം, 3400/- രൂപ മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഫാബിൻ പൗലോസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, ബിന്ദു രാജ്, ശിവൻ, വനിത സിവിൽ എക്സൈസ് ഓഫീസർ […]

പൊറത്തിശ്ശേരി

മഹാത്മാ L.P & U.P സ്കൂൾ പ്രധാന അധ്യാപികയായി ചുമതലയേറ്റ ബിന്ദു പി.ജി ടീച്ചർക്ക് അഭിനന്ദനങ്ങൾ

തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ഐടിസിക്ക് സമീപം മാളിയേക്കൽ സുനിൽ രാജ് മകൾ ദിവ്യ ( 27 ) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ ലത.സഹോദരൻ ദീപു.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മുക്തിസ്ഥാനിൽ നടന്നു.

ഇരിങ്ങാലക്കുട പൂതംകുളത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫിന്റെ പരാതി. ശ്രീരാമന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയത്

പ്രസിദ്ധ സാഹിത്യകാരനും സാംസ്‌കാരിക നായകനും മികച്ച അധ്യാപകനുമായിരുന്ന കെ. വി. രാമനാഥന്‍മാസ്റ്ററുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി – കെ വി രാമനാഥന്‍ സാഹിത്യസമ്മാനം പുരസ്‌ക്കാരം പ്രഖ്യാപിച്ചു.പ്രഥമ സാഹിത്യസമ്മാനത്തിന് അര്‍ഹനായത് പ്രശസ്ത സാഹിത്യകാരന്‍ ഇ.പി. ശ്രീകുമാറാണ്