കാറളം ചങ്ങരംകണ്ടത്തു വത്സലകുമാരി (78) അന്തരിച്ചു. മൂർക്കനാട് സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹിന്ദി അധ്യാപിക ആയിരുന്നു. ഭർത്താവ് അമ്മാത്ത് പ്രഭാകരൻ (തൃശ്ശൂർ കോർപറേഷനിൽ ആദ്യത്തെ ബി. ജെ. പി. കൗൺസിലർ, മുൻ തൃശൂർ മണ്ഡലം പ്രസിഡണ്ട് RSS മുൻ ജില്ലാ ശാരിരിക് പ്രമുഖ, മക്കൾ ശ്യം പ്രസാദ് സി . എൻ. എൻ സ്കൂൾ അധ്യാപകൻ .(RSS കാറളം മണ്ഡൽ കാര്യവാഹ്), ശ്യം പ്രകാശ് (ധനലക്ഷ്മി ബാങ്ക് ) മരുമക്കൾ ദിവ്യശ്യാം (രാഷ്ട്ര സേവിക സമിതി ജില്ലാ കാര്യവാഹിക ), അഞ്ജുശ്യാംപ്രകാശ് (അധ്യാപിക) സംസ്കാരം വൈകീട്ട് 3 മണിക്ക് പറേമ ക്കാവ് ശാന്തി ഘട്ടിൽ.
ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സൗജന്യ തരം മാറ്റ അദാലത്ത് , 1844 ഉത്തരവുകൾ കൈമാറി
*കാണ്മാനില്ല*

തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഒക്ടോബർ 16 മുതൽ സ്നേഹനിര രാജ മകൻ രവികുമാർ (29) എന്ന യുവാവിനെ കാണാതായിട്ടുണ്ട്. അടയാള വിവരം- അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. നാളിതുവരെ ആളെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.
വെള്ളാങ്കല്ലൂര് ചീപ്പുംചിറ ഫെസ്റ്റിവെലിന്റെ മറവില് തണീര്ത്തടം നികത്തിയതായി പരാതി.
കാട്ടൂരിൽ കുളത്തിൽ നിന്ന് കയറ്റി ഇട്ട ചണ്ടിക്ക് തീ വച്ചത് പരിഭ്രാന്തി പരത്തി
എൽ ഐ സി ഓഫ് ഇന്ത്യ ഇരിഞ്ഞാലക്കുട

ബ്രാഞ്ചിലെ കെ വേണുസ് യൂണിറ്റിന്റെ 31-മത് കുടുംബ സംഗമം ഇരിഞ്ഞാലക്കുട ടൗൺ ഹാളിൽ നടന്നു.
ഇരിങ്ങാലക്കുട ഗവ.എൽ പി സ്കൂളിന്റെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തു ദിനവും UKG കോൺവൊക്കേഷനും ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകം പൂർവ്വവിദ്യാർത്ഥികളുടെ ചരിത്രത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് മു മുന്നേറാൻ ബിന്ദു ടീച്ചർ ആഹ്വാനം ചെയ്തു. സ്കൂളിനുള്ള സഹായവാഗ്ദാനവും മന്ത്രി പ്രഖ്യാപിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത് , വാർഡ് കൗൺസിലർ ഒ.എസ് അവിനാഷ് , എ ഇ ഒ ഡോ.എം.സി നിഷ, ബിന്ദു.പി.ജോൺ,ഉഷ പി.ആർ , ധന്യ കെ.ആർ, ദിവ്യ ഗിരീഷ് , ഐശ്വര്യ വിപിൻദാസ്,ഡോ. സോണിയ വിശ്വം , ലാജി വർക്കി , നിത്യ ടി.എൻ , വിനിത എസ് ആർ, മാസ്റ്റർ ദിഷാൻ എം ഡി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും പിടിഎ പ്രസിഡണ്ട് വിൻസി എം.വി നന്ദിയും പറഞ്ഞു.
14 മണിക്കൂർ സോപാന സംഗീതം പാടി റെക്കോർഡ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശി സലീഷ് നനദുർഗ്ഗ
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന വിന്നി ജോൺ ഭാര്യ ബീന( 54 വയസ്സ് )നിര്യാതയായി. സംസ്കാരകർമ്മം 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ 11. 30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ :റോസ്, റിച്ചാർഡ്