IJKVOICE

തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തം..

ദിവാന്‍ജി മൂലയിയെ ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ഒരു പെട്ടി ഓട്ടോ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗിമായും കത്തിനശിച്ചു.

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകള്‍: ഡോ. ആര്‍ ബിന്ദു

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകളെന്ന് ഉന്നത വിദ്യഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു. കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ മണപ്പുറം സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകള്‍ കൈമാറുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ മുന്നോട്ടുവെച്ച് യങ് ഇന്നോവേറ്റേഴ്‌സായി മാറാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഒരുക്കുന്നുണ്ട്. ചെറിയ സംരംഭങ്ങള്‍ തുടങ്ങാനും വഴിയൊരുക്കണം. പഠിക്കുന്ന അറിവുകള്‍ ഉത്പ്പന്നങ്ങളായും സേവനങ്ങളായും സമൂഹത്തിന് നല്‍കുന്നതിലൂടെ നവ വൈജ്ഞാനിക സമൂഹം […]

ഇന്ന് രാവിലെ 7 മണിയോടുകൂടി മലക്കപ്പാറ അമ്പലപ്പാറയിൽ

വെച്ച് ബൈക്കും ലോറിയുമായി ഉണ്ടായ അപകടത്തിൽ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ വിൽസൺ (40 വയസ്സ് )മരണപ്പെട്ടു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ

ബാഡ്മിന്റൺ* *ബറ്റാലിയൻ* *ഗുരുവായൂർ ചാമ്പ്യന്മാർ*

ഇരിഞ്ഞാലക്കുടയിൽ സമാപിച്ച മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ കിരീടം നേടി. ഫൈനലിൽ കൗണ്ടർ പാർട്സ് തൃശൂരിനെ 2 -1 പരാജയപ്പെടുത്തി. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കൗണ്ടർ പാർട്സ് തൃശൂരിന്റെ ടൈറ്റസ്- സ്റ്റെജിൻ സഖ്യം ബറ്റാലിയന്റെ വിനോയ്- ബ്രയാൻ സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി. രണ്ടാമത്തെ മത്സരത്തിൽ ബാഡ്മിന്റൺ ബെറ്റാലിയൻ ലിജിൽ – ഷൈൻ സഖ്യം കൗണ്ടർ പാർട്സിന്റെ ഷാനു- നിഷി സഖ്യത്തെ പരാജയപ്പെടുത്തി സമനില നേടി. […]

ചെമ്പട കണ്ണൻ അന്തരിച്ചു.

ആദരാഞ്ജലികൾ ഡി.വൈ.എഫ്.ഐ മുൻ മേഖല കമ്മിറ്റി അംഗവും, യൂണിറ്റ് സെക്രട്ടറിയും, മാടായിക്കോണം സെന്റർ ബ്രാഞ്ച് അംഗവുമായിരുന്ന മഠത്തിപറമ്പിൽ കണ്ണൻ (51) ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. നിമോണിയായിരുന്നു മരണ കാരണം. 23-01-24 ൽ എടക്കുളം ശാന്തിതീരത്തു വെച്ചാണ് സംസ്ക്കാരം.