IJKVOICE

ചതുരുക്കളം നവീകരണം ആരംഭിച്ചു*

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജലസേചന വകുപ്പ് 68 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. സംരക്ഷണഭിത്തിയും ഒരുക്കും. വെള്ളങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ എം എച്ച് ബഷീര്‍, ടി കെ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും, സംയുക്തമായി 2024 മാർച്ച് 31 ാം തീയതി ഞായറഴ്ച അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായി സംഗീത മത്സരം സംഘടിപ്പിക്കുന്നു.

മേളത്തിന്നു സ്ത്രീ പങ്കാളിത്തം*

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന തിരുവുത്സവത്തിന്ന് മേളാസ്വാദകരായി സ്ത്രീകളുടെ വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു. മേളത്തിൽ പങ്കെടുക്കാനും ആവേശ തിമർപ്പിൽ പങ്കുകൊള്ളാനും സ്ത്രീകളുടെ വൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒമ്പതാം ദിവസത്തെ പള്ളിവേട്ട ശീവേലിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളത്തിന്ന് ഇത്തവണയും വൻ തിരക്കായിരുന്നു . അതിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു. കേരളത്തിന്നകത്തും പുറത്തുമുള്ള ധാരാളം പേരാണ് മേളം ആസ്വദിക്കാനെത്തിയത്. ബാഗ്ളൂരിൽ നിന്നെത്തിയ 92 വയസ്സായ ശാരദ വാരസ്യാർ വർഷങ്ങൾക്കു ശേഷം […]

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് : എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി ജാക്‌സനേയും, വൈസ് ചെയർമാനായി ഇ ജെ വിൻസന്റിനെയും തിരഞ്ഞെടുത്തു. പത്താം തവണയാണ് എം പി ജാക്‌സൺ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34 വർഷമായി ജാക്സനാണ് ബാങ്കിൻ്റെ ചെയർമാൻ. മറ്റു ഭരണസമിതി അംഗങ്ങളായി സി കെ അജിത്കുമാർ, കെ കെ ചന്ദ്രൻ, പി […]

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേര്‍ത്തു നിര്‍ത്തി പൊതു ഇടങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പുകളിലെ നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് നവീനമായ രൂപകല്‍പ്പനകള്‍ […]

സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 2024 ഫെബ്രുവരി 10ന് രാവിലെ പത്തുമണിയ്ക്ക് തുടക്കമാവും. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.