എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റി GTE അവാർഡ്.

അമേരിക്കയിലെ വെസ്റ്റേൺ മെഷിഗൺമ യൂണിവേഴ്സിറ്റി (WMU ) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ് നസ് അവാർഡിന് PHD വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു. സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് . ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് GTE അവാർഡിന് പരിഗണിക്കപ്പെടുക . വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ PhD ചെയ്തു കൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റൻ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്. […]
സംസ്ഥാന പാതയിൽ കാട്ടുങ്ങച്ചിറ ലിസി കോളേജിന് സമീപം ലോറിയിൽ കാർ കൂട്ടിയിടിച്ച് അപകടം
മാള വലിയപറമ്പ് മോഷണം പ്രതി പിടിയിൽ

See translation
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥിയും കരുവന്നൂർ പുത്തൻ തോട് സ്വദേശി യുമായ ഹൃഷികേശ് ജയന് ശൗര്യചക്ര

ഇരിങ്ങാലക്കുട: ഒന്നാംക്ലാസ് മുതൽ ഋഷികേശിന്റെ സ്വപ്നം പൈലറ്റാകണമെന്നതായിരുന്നു. 12-ാം ക്ലാസുവരെ ഈ സ്വപ്നവുമായി മുന്നോട്ടുപോയി. വെള്ളിയാഴ്ച വ്യോമസേനയ്ക്കും നാടിനും അഭിമാനമായി രാഷ്ട്രപതിയിൽനിന്ന് ഈ 25-കാരൻ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങും. കരുവന്നൂർ പുത്തൻതോട് സ്വദേശിയും എയർഫോഴ്‌സ് ഓഫീസറുമാണ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഋഷികേഷ് ജയൻ. 2023 മേയ് 24-ന് ഔദ്യോഗിക പരിപാടിക്കായി പോയി സേനാംഗങ്ങളുമായി മടങ്ങവേയുണ്ടായ അപകടത്തിൽനിന്ന് സേനാംഗങ്ങളേയും വിമാനവും രക്ഷിച്ചതിനാണ് ഋഷികേശിന് ശൗര്യചക്ര സമ്മാനിക്കുന്നത്. അപകടസമയത്ത് പുലർത്തിയ അസാധാരണമായ ധൈര്യവും ജോലിയോടുള്ള കൂറും മറ്റും കണക്കിലെടുത്താണ് ശൗര്യചക്ര ബഹുമതി […]
ഉത്സവത്തിനിടെ പോലീസ്‌മർദനത്തിൽ മൂന്നു പല്ലുകൾ പോയതായി പരാതി. എളവള്ളി വാക സ്വദേശി കുന്നത്തുള്ളി മുരളി(56)ക്കാണ് മർദനമേറ്റതായി പരാതി. ശനിയാഴ്ച വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈകീട്ടാണ് സംഭവം.

വാക കാക്കത്തിരുത്തിൽനിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ അതുവഴിവന്ന മുരളിയെ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോഷി മർദിച്ചെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. നടപടിയാവശ്യപ്പെട്ട് മുരളി മുഖ്യമന്ത്രി, ഡി.ജി.പി., കമ്മിഷണർ, എ.സി.പി., പാവറട്ടി എസ്.എച്ച്.ഒ. എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മുരളിയെ മർദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന മുരളി പോലീസിനുനേരെയാണ് അതിക്രമം കാണിച്ചതെന്നും യൂണിഫോമിൽക്കയറിപ്പിടിച്ചപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ.യുടെ കൈവിരലിൽ കടിച്ചതായും പോലീസ് പറഞ്ഞു. മുരളിയെ മർദിച്ച പോലീസ് […]
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ സാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

1998 ൽ പോലീസ് കോൺസ്റ്റബിൾ ആയി KAP രണ്ടാം ബറ്റാലിയനിൽ കേരള പോലീസിൽ ജോലിക്ക് കേറി. 2003 ..ൽ നേരിട്ട് സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2010 ൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ആയി. 11 വർഷത്തെ സേവനത്തിനു ശേഷം 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി പ്രമോഷൻ ആയി. വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിതനായ ശേഷം അവിടെ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയി ട്രാൻസ്ഫർ ആയി കൊടുങ്ങല്ലൂർ വന്ന് […]
കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ദയാവധത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ഇദ്ദേഹത്തിന് പണം നൽകാൻ മന്ത്രി തല ഇടപെടൽ. തൻ്റെ പണം മാത്രമായി വേണ്ടെന്നും കുടുംബാംഗങ്ങളുടെ മുഴുവൻ തുകയും പലിശ സഹിതം വേണമെന്ന് ജോഷി.
*പൊള്ളലേറ്റ് മരിച്ചു*

*================* *ഇരിങ്ങാലക്കുട* : നഗരസഭ പതിനൊന്നാം വാർഡ് കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബിനോയ് ഭാര്യ സ്വാതി പൊള്ളലേറ്റ് ( 25 )മരിച്ചു. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം *( 25/ 1/24 / )* വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് മുക്തിസ്ഥാനിൽ.
കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു*

കാറളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായി രണ്ടാം വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപിനെ തെരഞ്ഞെടുത്തു. വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ (ജ) നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ വലിയാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ ഗ്രേസി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സില്‍ പ്രതിക്ക് ഇരിങ്ങാലക്കുട പോക്‌സോ കോടതി 25 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.ഇരിഞ്ഞാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി. ആര്‍. വിധി പ്രസ്താവിച്ചത്.പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.