IJKVOICE

മേളത്തിന്നു സ്ത്രീ പങ്കാളിത്തം*

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന തിരുവുത്സവത്തിന്ന് മേളാസ്വാദകരായി സ്ത്രീകളുടെ വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു. മേളത്തിൽ പങ്കെടുക്കാനും ആവേശ തിമർപ്പിൽ പങ്കുകൊള്ളാനും സ്ത്രീകളുടെ വൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

ഒമ്പതാം ദിവസത്തെ പള്ളിവേട്ട ശീവേലിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളത്തിന്ന് ഇത്തവണയും വൻ തിരക്കായിരുന്നു . അതിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു. കേരളത്തിന്നകത്തും പുറത്തുമുള്ള ധാരാളം പേരാണ് മേളം ആസ്വദിക്കാനെത്തിയത്. ബാഗ്ളൂരിൽ നിന്നെത്തിയ 92 വയസ്സായ ശാരദ വാരസ്യാർ വർഷങ്ങൾക്കു ശേഷം മക്കളോടൊപ്പം എത്തി വീൽ ചെയറിൽ ഇരുന്നാണ് മൂന്നു മണിക്കൂറോളം നീണ്ട പഞ്ചാരി മേളം ആസ്വദിച്ചത്. 94 വയസ്സായ അവിട്ടത്തൂർ വാരിയത്തെ രാമവാരിയരും സംബന്ധിച്ചിരുന്നു.

മേളത്തിന്നു ശേഷം കുട്ടൻ മാരാർ ഇരുവരേയും അനുമോദിക്കുകയുമുണ്ടായി