IJKVOICE

അയ്യങ്കാളി ദിനാചരണം

കാറളം: എ ഐ ഡി ആർ എമിൻ്റെയും ബി കെ എം യു വിൻ്റെയും നേതൃത്വത്തിൽ കാറളം സെൻ്ററിൽ നടന്ന അയ്യങ്കാളി ദിനാചരണം എ ഐ ഡി ആർ എം ജില്ലാ ട്രഷറർ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം സെക്രട്ടറി സി.കെ ദാസൻ അധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് […]

നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് അപകടം

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും കാല്‍നടയാത്രികരെയും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്

ഇരിഞ്ഞാലക്കുട കത്തീഡ്രൽ KCYM ന്റെ വാർഷികാഘോഷം

ഇരിഞ്ഞാലക്കുട സെൻറ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം 39ാം വാർഷികത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ കേശദാനം മഹാദാനം എന്ന പ്രോഗ്രാമും അഖിലകേരള ഡാൻസ് കോമ്പറ്റീഷൻ മിരിയം 2024 സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരിയും കെ.സി.വൈ.മിന്റെ ഡയറക്ടറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മിറിയം ഡാൻസ് പ്രോഗ്രാമിന്റെ സ്പോൺസറും നിവേദ്യ സ്ക്കുൾ മാപ്രാണം ചെയർമാൻ ശ്രീ. വിപിൻ പാറമേക്കാട്ടിനും, കേശദാനം മഹാദാനം എന്ന പ്രോഗ്രാമിന്റെ സ്പോൺസറും നിതാസ് ബ്യൂട്ടിപാർലർ […]

കൊമ്പൊടിഞ്ഞാമാക്കൽ ജുമാമസ്ജിദിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു

ബഹു :ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൊമ്പൊടിഞ്ഞമാക്കൽ ജുമാ മസ്ജിദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.ഡോ:ആർ.ബിന്ദുവിന്റെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്നും 6 ലക്ഷം രൂപയാണ് ഹൈമാസ്റ്റ് ലൈറ്റിനായി അനുവദിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.ജോജോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ഷൈനി തിലകൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ […]

എക്‌സൈസ് 16 കുപ്പി വിദേശമദ്യം പിടികൂടി; പ്രതി റിമാന്റില്‍.

ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അനുകുമാര്‍. പി.ആര്‍ ഉം പാര്‍ട്ടിയും കൂടി താഴെക്കാട് കണ്ണിക്കര ദേശത്ത് അനധികൃത വില്‍പനക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പികളിലായുള്ള 8ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.കണ്ണിക്കര സ്വദേശി ചാതേലി വീട്ടില്‍ വര്‍ക്കി മകന്‍ ആന്റിസന്‍ ( 55വയസ്സ് ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.