IJKVOICE

അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിൽ ആയിരുന്ന യുവാവിനെവിട്ടയച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി അമ്മ പരാതിപ്പെട്ടത്. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു. മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എംബസിയിൽ നിന്നും നോർക്കയിൽ നിന്നും കാര്യങ്ങൾ അന്വേഷിക്കും ചെയ്തു.. ഇതോടെയാണ് വിഷ്ണുവിനെ പോകാൻ അനുവദിച്ചത്. വിഷ്ണു ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പം യെരാന നഗരത്തിലെ താമസ സ്ഥലത്ത് സുരക്ഷിതനാണ്. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി സംസാരിച്ചു. […]

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കം ബുധനാഴ്ച നടക്കും