IJKVOICE

തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ഐടിസിക്ക് സമീപം മാളിയേക്കൽ സുനിൽ രാജ് മകൾ ദിവ്യ ( 27 ) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ ലത.സഹോദരൻ ദീപു.ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മുക്തിസ്ഥാനിൽ നടന്നു.

ഇരിങ്ങാലക്കുട പൂതംകുളത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫിന്റെ പരാതി. ശ്രീരാമന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയത്

പ്രസിദ്ധ സാഹിത്യകാരനും സാംസ്‌കാരിക നായകനും മികച്ച അധ്യാപകനുമായിരുന്ന കെ. വി. രാമനാഥന്‍മാസ്റ്ററുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി – കെ വി രാമനാഥന്‍ സാഹിത്യസമ്മാനം പുരസ്‌ക്കാരം പ്രഖ്യാപിച്ചു.പ്രഥമ സാഹിത്യസമ്മാനത്തിന് അര്‍ഹനായത് പ്രശസ്ത സാഹിത്യകാരന്‍ ഇ.പി. ശ്രീകുമാറാണ്

ഇരിങ്ങാലക്കുട:* നഗരസഭ 32 -വാർഡ് കാരുകുളങ്ങര തൗണ്ടാശേരി പരേതനായ വര്‍ഗീസ് ഭാര്യ സിസിലി (85) അന്തരിച്ചു. ഇരിഞ്ഞാലക്കുട ചിറയത്ത് കോനിക്കര കുടുംബാംഗമാണ്.

മക്കൾ ബെന്നറ്റ് ( മാധ്യമപ്രവർത്തകൻ പ്രസ് ക്ലബ് ഇരിങ്ങാലക്കുട ) ബെൻസി( ലണ്ടൻ ) ബെന്നി ( സിംഗപ്പൂർ ) ബേണി. മരുമക്കൾ മിനി. ഷൈനി. സലിം ( ബയോമെഡിക്കൽ എൻജിനീയർ ലണ്ടൻ ) ജയ്സൺ. സംസ്കാര കർമ്മം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. ഭിന്നശേഷി അവാർഡ് ജേതാവ് സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി പി സി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര രവീന്ദ്രൻ, നിഷ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത.ആർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് റംസാന ഇ.എൻ നയിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികൾ ചിത്രരചന നടത്തി

ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞ് വീണ് മരിച്ചു. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഭാസ്ക്കരൻ്റെ മകൻ അശോകൻ (58) ആണ് മരിച്ചത്. വീടിനടുത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിനായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.