ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന

വീ വൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ രമേശൻ (54) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിവണ്‍ നഗര്‍- കാരുകുളങ്ങര റോഡില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകിലൂടെ വന്ന മറ്റൊരു സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. ഭാര്യ: സോണി. മക്കള്‍: മന്ദന, വന്ദന, നവതേജ്.ഇടിച്ച നിറുത്താതെ പോയ സ്‌കൂട്ടര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍ എടത്തിരുത്തി മുനയത്ത് നിന്നും അനധികൃത മദ്യം പിടികൂടി. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നാലെ ചാടി സാഹസി മായി പിടികൂടി.
കരുവന്നൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട- കോയമ്പത്തൂര്‍ യാത്ര ഇനി കെ എസ് ആര് ടി സി യില്‍,കെ എസ് ആര് ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്കി.
ശിവരാത്രി മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്

കെ എസ് ആർ ടി സി നടത്തുന്ന 13 പ്രത്യേക സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഉണ്ഡലം എം എൽ എ യുമായ ഡോ ആർ ബിന്ദു നിർവഹിച്ചു. ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ. 5 ഓർഡനറി ബസുകളും […]
പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയ്ക്ക് 35 വര്‍ഷം തടവും 1.70 ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു.
ഊരകം :- അതിയാരത്തിൽ നാരായണൻകുട്ടി (84) നിര്യാതനായി – സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ
സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ റോഡ് ഷോയ്ക്കിടെ കെ എസ് ഇ ബി സ്ട്രീറ്റ് ലൈറ്റിൻ്റെ ഫ്യൂസ് ഊരിയതായി ആരോപണം
കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി. പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫെയ്സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.

കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെ.ടി.ഡി.സി. മുൻ ചെയർപേഴ്സണാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം, പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.