IJKVOICE

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.50 ലക്ഷം രൂപ ചിലവിലാണ് മന്ദിരം യാഥാര്‍ത്ഥ്യം ആക്കിയത്.

കര്‍ഷകരും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു_

*താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കും: മന്ത്രി ആര്‍. ബിന്ദു* *സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വല്ലച്ചിറയിലെ താമരവളയം ബണ്ട് നിര്‍മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, […]

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ പുതിയ പദ്ധതി 15 കോടി ചിലവിൽ ടൗൺ ഹാൾ ക്ലോപ്ലക്സ്

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിക്ക് തിലക കുറിയായി പുതിയ ടൗൺ ഹോൾ ഷോപ്പിംഗ് കോംപ്ലക്സ്. ഉന്നത തല സമിതിയിൽ അവതരിപ്പിച്ചവയിൽ നിന്ന് മികച്ച ഡിസൈൻ ആയി ഏർത് സ്‌കേപ്പ് ആർകിടെക്ട്‌സിൻ്റെ ഡി പി ആർ തിരഞ്ഞെടുത്തു.46,860seq feet ഏരിയയും, 31,140 seq feet പാർക്കിംഗ് ഏരിയയും ആയുള്ള അത്യാധുനിക ടൗൺഹോൾ ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും. വിശാലമായ വാണിജ്യ കേന്ദ്രം, ഓഫീസ് ഏരിയകൾ, കോൺഫറൻസ് ഹാൾ, താമസ സൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ, ഫുഡ് മാൾ […]

തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമായിരുന്നു അപകടം.

ബൈക്കിൽ സഹയാത്രികനയായിരുന്ന നാട്ടിക 24 വയസ്സുള്ള സഫൗനും അപകടത്തില്‍ പരക്കേറ്റു

പള്ളിപ്പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് ആണ് മരിച്ചത് 25 വയസ്സായിരുന്നു 27ന് തൃശ്ശൂര്‍ പരിയാരം കപ്പേളക്ക് സമീപം ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്

ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ.. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ

അലി, കൂട്ടാളി സുബൈദ എന്നവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4 ലക്ഷത്തി എൺപതിനായിരം രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും തടവ് […]

കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു.

ഇരിങ്ങാലക്കുട : കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയൂര്‍വേദ ഡോക്ടറുമായ 24 വയസ്സുള്ള കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പൊലീസും ,ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിലവില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ താമസിച്ചു […]