IJKVOICE

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ പുതിയ പദ്ധതി 15 കോടി ചിലവിൽ ടൗൺ ഹാൾ ക്ലോപ്ലക്സ്

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിക്ക് തിലക കുറിയായി പുതിയ ടൗൺ ഹോൾ ഷോപ്പിംഗ് കോംപ്ലക്സ്. ഉന്നത തല സമിതിയിൽ അവതരിപ്പിച്ചവയിൽ നിന്ന് മികച്ച ഡിസൈൻ ആയി ഏർത് സ്‌കേപ്പ് ആർകിടെക്ട്‌സിൻ്റെ ഡി പി ആർ തിരഞ്ഞെടുത്തു.46,860seq feet ഏരിയയും, 31,140 seq feet പാർക്കിംഗ് ഏരിയയും ആയുള്ള അത്യാധുനിക ടൗൺഹോൾ ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും. വിശാലമായ വാണിജ്യ കേന്ദ്രം, ഓഫീസ് ഏരിയകൾ, കോൺഫറൻസ് ഹാൾ, താമസ സൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ, ഫുഡ് മാൾ എന്നിവ സ്ഥാപിക്കാനും ഉള്ള സൗകര്യങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഡിസൈനിൽ കൊടുത്തിട്ടുണ്ട്. അംഗ പരിമിതർക്കും പൂർണമായും ഉപയോഗിക്കാവുന്ന രീതിയിൽ വിഭാവനം ചെയ്യപെട്ട കെട്ടിടം ഇരിങ്ങാലക്കുടയുടെ പ്രൗഢിയും സൗഹൃദങ്ങളിൽ ഊന്നിയ സംസ്കാരവും വിളിച്ചോതുന്നു.