ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വെള്ളോൻ മകൻ മാധവൻ ( മാധവ് സ്റ്റോഴ്സ് ഉടമ ) ( 75 )അന്തരിച്ചു.

ഭാര്യ ദേവകി മക്കൾ പ്രിയ.മഞ്ജു.മനേഷ്. മരുമക്കൾ വിനയൻ ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ഇടുക്കി ) ആനന്ദ് ( എൻജിനീയർ ചെന്നൈ ) സമീര.സംസ്കാരം നാളെ വ്യാഴാഴ്ച ( 1/2/24 ) രാവിലെ 10 30 ന് മുക്തിസ്ഥാനിൽ.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.
കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം.ഒടുവിൽ 28 ലക്ഷം രൂപയുടെ ജോഷിയുടെ പേരിലുള്ള നിക്ഷേപ തുക തിരികെ നൽകി.
തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.
കാട്ടൂര്‍ സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കെതിരെ വീണ്ടും പരാതി,പഞ്ചായത്ത് മെമ്പറെ മൃതദേഹത്തോടൊപ്പം പുലര്‍ച്ചേ വരെ ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി നിര്‍ത്തിയെന്നാണ് പരാതി.
ഇരിങ്ങാലക്കുട കഥകളി ക്ലബ് വാർഷികം അടൂർ ഗോപാലകൃഷ്ണൻ ശാന്തി നികേതൻ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
കേരള ഇലക്ട്രിസ്റ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ഇരിങ്ങാലക്കുട കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
മുതലാളിത്ത കുത്തക വൽകരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വക്കേറ്റ് എ. ജയശങ്കർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡിബേറ്റ് ആൻഡ് ലിറ്റററി ക്ലബ്ബിൻറെ 2024 – 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ പണ്ഡിറ്റ് നെഹ്റുവിൻ്റെ ചിന്തകളാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് കോളേജിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്ലബ് നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതണം ചെയ്തു. ഡിബേറ്റ് ക്ലബ് കോഓർഡിനേറ്റർ വർഗീസ് പി. എ സ്വാഗതവും ക്ലബ് സെക്രട്ടറി അർജുൻ ഹരി നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം കറ ളിപാടം കോക്കാട്ടിൽ ചാത്തു കുട്ടി മകൻ ഷാജു ( 53 )അന്തരിച്ചു. ( 1995-ൽ ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് )

ഭാര്യ സരോജിനി. മക്കൾ ഷാരോൺ..ഷാനിദ്. സംസ്കാരം ഇന്ന് ( 30 /1 /24 / ) ചൊവ്വാഴ്ച ഒരു മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക സ്മശാനത്തിൽ